5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Crime News : തിരുവനന്തപുരം വെള്ളറടയില്‍ പിതാവിനെ മെഡിക്കൽ വിദ്യാർത്ഥി വെട്ടിക്കൊലപ്പെടുത്തി; സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രതി

Thiruvananthapuram Vellarada Murder Case : ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം . ഭാര്യ സുഷമയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും, നെഞ്ചിലും വെട്ടേറ്റെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ ബോധരഹിതയായ സുഷമയെ വെള്ളറട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Crime News : തിരുവനന്തപുരം വെള്ളറടയില്‍ പിതാവിനെ മെഡിക്കൽ വിദ്യാർത്ഥി വെട്ടിക്കൊലപ്പെടുത്തി; സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രതി
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 06 Feb 2025 06:32 AM

തിരുവനന്തപുരം: വെള്ളറടയിൽ പിതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട കിളിയൂർ ചാരുവിള വീട്ടില്‍ സ്വദേശി ജോസി(70)നെയാണ് മകന്‍ പ്രജിന്‍ (28) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അടുക്കളയിലായിരുന്നു ജോസിന്റെ മൃതദേഹം കിടന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്ന പ്രജിന്‍ ചൈനയിലാണ് പഠിച്ചിരുന്നത്. കൊവിഡ് സമയത്ത് തിരിച്ച് നാട്ടിലെത്തി. സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ജോസിന്റെ ഭാര്യ സുഷമയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ജോസിന്റെ കഴുത്തിലും, നെഞ്ചിലും വെട്ടേറ്റെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ സുഷമയെ വെള്ളറട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Read Also : മലപ്പുറത്ത് ട്രാൻസ്‌ജെൻഡർ പീഡനത്തിനിരയായി; എൻസിപി നേതാവിനെതിരെ പരാതി

എൻസിപി നേതാവിനെതിരെ പരാതി

അതേസമയം, മലപ്പുറത്ത് ട്രാന്‍സ്‌ജെന്‍ഡറെ പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍സിപി നേതാവിനെതിരെ പരാതി. എൻസിപി ജനറൽ സെക്രട്ടറിക്കെതിരെ കെ റഹ്മത്തുല്ലയ്‌ക്കെതിരെയാണ് പരാതി. ശരത് പവാർ പക്ഷമാണ് പീഡന പരാതിക്ക് പിന്നിലെന്നാണ്‌ അജിത് പവാർ പക്ഷക്കാരനായ റഹ്മത്തുല്ലയുടെ ആരോപണം.

2021 ല്‍ മണ്ണാക്കാട്ടെ ലോഡ്ജില്‍ വച്ച് ട്രാന്‍സ്‌ജെന്‍ഡറിന്റെ പീഡിപ്പിച്ചെന്നാണ് ആരോപണം. കടന്നാക്രമിച്ചതിനെ തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും, എന്‍സിപി നേതാവായതുകൊണ്ട് അറസ്റ്റ് നടക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ പരാതി നല്‍കിയ ആളെ അറിയില്ലെന്ന് റഹ്മത്തുല്ല പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഒരാളെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നു

ഒരാളെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നതായി നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര. ലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അയല്‍വാസിയായ പുഷ്പയെയും കൊലപ്പെടുത്താനായിരുന്നു ഇയാളുടെ നീക്കം.

തന്റെ കുടുംബം തകരാൻ പുഷ്പയും കാരണമായെന്നാണ് ഇയാളുടെ ആരോപണം. തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതില്‍ പുഷ്പയ്ക്കും പങ്കുണ്ടെന്ന് പ്രതി ആരോപിച്ചു. പരോളിന് ശ്രമിക്കില്ലെന്നും, ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ആഗ്രഹമില്ലെന്നും ചെന്താമര പറഞ്ഞു.