Traffic Restrictions: റോഡ് അറ്റകുറ്റപ്പണികൾ; വിവിധ ജില്ലകളിൽ ഇന്ന് ഗതാഗതനിയന്ത്രണങ്ങൾ

Traffic Restrictions in Kerala Today: ഈഞ്ചയ്ക്കൽ മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തിരുവല്ലത്തു നിന്ന് ഈഞ്ചയ്ക്കലിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ശബരിമല മണ്ഡലകാല – മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വേളി – ഓൾ സെയിന്റ്സ് റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ വേളി – ഓൾ സെയിന്റ്‌സ് റോഡിൽ നവംബർ 15 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Traffic Restrictions: റോഡ് അറ്റകുറ്റപ്പണികൾ; വിവിധ ജില്ലകളിൽ ഇന്ന് ഗതാഗതനിയന്ത്രണങ്ങൾ

പ്രതീകാത്മക ചിത്രം

Updated On: 

02 Nov 2026 | 07:34 AM

റോഡ് അറ്റകുറ്റപ്പണികളും നിർമാണ ജോലികളും നടക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ഇന്നും ഗതാഗത നിയന്ത്രണങ്ങൾ തുടരും. യാത്രക്കാർ ഈ റൂട്ടുകൾ ശ്രദ്ധിച്ച് യാത്ര മുൻകൂട്ടി ക്രമീകരിക്കേണ്ടതാണ്. ഇന്ന്, നവംബർ 2ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള വിവിധ റൂട്ടുകളും ബദൽ മാർഗങ്ങളും പരിശോധിക്കാം….

ഗതാഗത നിയന്ത്രണങ്ങൾ

ഈഞ്ചയ്ക്കൽ മേൽപാലനിർമ്മാണം

  1. ഈഞ്ചയ്ക്കൽ മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി 9 മുതൽ ചൊവ്വാഴ്ച രാവിലെ 6 വരെ തിരുവല്ലത്തു നിന്ന് ഈഞ്ചയ്ക്കലിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
  2. കഴക്കൂട്ടത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവല്ലം – അമ്പലത്തറ–അട്ടക്കുളങ്ങര–സ്റ്റാച്യു–വി.ജെ.ടി–പാറ്റൂർ–ചാക്ക വഴി ബൈപാസ് റോഡിലെത്തേണ്ടതാണ്.
  3. കിള്ളിപ്പാലം–പവർഹൗസ് റോഡ് ഭാഗത്തുനിന്ന് ഈഞ്ചയ്ക്കൽ വഴി കഴക്കൂട്ടത്തേക്കുള്ള വാഹനങ്ങൾ ചൂരക്കാട്ടുപാളയം–തമ്പാനൂർ–പനവിള–ആശാൻ സ്ക്വയർ–പാറ്റൂർ–ചാക്ക വഴിയോ ശ്രീകണ്ഠേശ്വരം–ഉപ്പിടാമൂട്–പേട്ട–ചാക്ക വഴിയോ പോകേണ്ടതാണ്.
  4. കോവളത്ത് നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കുമരിച്ചന്ത–പരുത്തിക്കുഴി സർവീസ് റോഡ് വഴി കല്ലുമൂട്–പൊന്നറ പാലം–വലിയതുറ–ശംഖുമുഖം റോഡിലേക്ക് തിരിഞ്ഞുപോകണം.
  5. അട്ടക്കുളങ്ങരയിൽ നിന്ന് ചാക്കയിലേക്ക് പോകുന്ന കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ വാഴപ്പള്ളി–ശ്രീകണ്ഠേശ്വരം–ഉപ്പിടാമൂട്–നാലുമുക്ക്–പേട്ട–ചാക്ക വഴിയും പോകണമെന്നും അറിയിപ്പ് നൽകി.

ALSO READ: ആലുവ–എറണാകുളം യാത്രക്കാർ ശ്രദ്ധിക്കുക; നവംബർ 2 മുതൽ റോഡ് അടയ്ക്കും

വേളി – ഓൾ സെയിന്റ്സ് റോഡ് നവീകരണം

ശബരിമല മണ്ഡലകാല – മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വേളി – ഓൾ സെയിന്റ്സ് റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ വേളി – ഓൾ സെയിന്റ്‌സ് റോഡിൽ നവംബർ 15 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗതാഗത നിയന്ത്രണമുള്ള ദിവസങ്ങളിൽ ഓൾ സെയിന്റ്‌സിൽ നിന്ന് ശംഖുംമുഖം, വെട്ടുകാട് വഴി വേളിയിലേക്കും വേളിയിൽ നിന്ന് വെൺപാലവട്ടം ചാക്ക വഴിയും യാത്ര ചെയ്യാം.

തിരുമല – മങ്ങാട്ടുകടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുത്തൻകട ജംഗ്ഷനിൽ നിന്നും തൃക്കണ്ണാപുരം ഭാഗത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. നേമത്ത് നിന്ന് തിരുമലയിലേക്ക് വരുന്ന വാഹനങ്ങൾ പ്ലങ്കലമുക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകണം. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിരോധനമുണ്ട്.

എറണാകുളം ജില്ല നിയന്ത്രണങ്ങൾ

നോർത്ത് പറവൂർ ഭാഗത്ത് വഴിക്കുളങ്ങര – ആനച്ചാൽ റോഡ് ടാറിങ് റോഡ് ടാറിങ് ജോലികൾ നടക്കുന്നതിനാൽ നവംബർ 2 മുതൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണമുണ്ടായേക്കും. ആലുവ ഭാഗത്തുനിന്ന് വരാപ്പുഴ-എറണാകുളം ഭാഗത്തേക്ക് പോകേണ്ടവർ ആനച്ചാൽ ജംങ്ഷനിൽ നിന്നും നേരെ ചേന്ദമംഗലം ജംങ്ഷൻ, മുൻസിപ്പൽ ജംങ്ഷൻ, കെ എം കെ ജംങ്ഷൻ വഴി പോകേണ്ടതാണ്.

എറണാകുളം ഭാഗത്തുനിന്ന് ആലുവ-മാഞ്ഞാലി ഭാഗത്തേക്ക് പോകേണ്ടവർ വഴിക്കുളങ്ങര ജംങ്ഷനിൽ നിന്ന് പറവൂർ പെരുവാരം പുല്ലംകളം ചേന്ദമംഗലം ജംങ്ഷൻ വഴി തിരിഞ്ഞു പോകണംയ കൂടാതെ, ആലുവ മാർ‍ത്താണ്ഡവർമ്മ പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ആലുവ നഗരത്തിൽ നവംബർ 8 വരെ ഗതാഗത നിയന്ത്രണം തുടരുന്നതാണ്.

English Summary:

Traffic restrictions will remain in various districts on November 2 due to ongoing road maintenance and construction activities. Commuters are advised to check the affected routes, follow traffic regulations and plan their journeys in advance to avoid delays.

Loading...
Unable to load recommendations.
Follow Us
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം