Kottayam Accident: അവധിക്ക് നാട്ടിലെത്തിയ നഴ്സ് വാഹനാപകടത്തിൽ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്

24-Year-Old Nurse Dies In Accident:തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിക്ക് ​ഗുരുതര പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Kottayam Accident: അവധിക്ക് നാട്ടിലെത്തിയ നഴ്സ് വാഹനാപകടത്തിൽ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്

ലിനു ലാലിമോൻ

Updated On: 

22 Feb 2025 | 06:40 AM

കോട്ടയം: ചങ്ങനാശേരിയില്‍ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴസ് മരിച്ചു. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിക്ക് ​ഗുരുതര പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ളായിക്കാട് ബൈപ്പാസ് റോഡിലായിരുന്നു സംഭവം.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു ലിനു. രണ്ടു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയാപ്പോഴായിരുന്നു ഈ ദാരുണമായ സംഭവം ഉണ്ടായത്. അമ്മയുമായി മാന്നാറിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. സ്കൂട്ടറിൽ വരികയായിരുന്ന ലിനുവിനെ മിനി ലോറിയിടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ച വീണ ലിനുവിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നെന്ന് പോലീസ് പറഞ്ഞു.

Also Read: ഇടുക്കി പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; മരിച്ചത് ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ സഹോദരിയും ഭര്‍ത്താവും

സംഭവത്തിൽ  ലോറി ഡ്രൈവറെ കസ്റ്റ‍ഡിയിലെടുത്തുതായി ചങ്ങനാശേരി പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം തുരുത്തി യുദാപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. സംസ്കാരം പിന്നീട്. ലിനുവിന്റെ സഹോദരങ്ങൾ: ലിഞ്ചു, ലൈജു (കുവൈറ്റ്).

അതേസമയം ഇടുക്കിയിൽ പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർ എബ്രഹാമിന് ​ഗുരുതര പരിക്കേറ്റു. ഇയാളെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒളിമ്പ്യൻ കെ.എം ബീനാ മോളുടെ സഹോദരിയാണ് മരിച്ച റീന.

Loading...
Unable to load recommendations.
Follow Us
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി