Train time : നാളത്തെ ട്രെയിൻ സമയത്തിൽ അടിമുടി മാറ്റം… വൈകിയോടുന്ന ട്രെയിനുകൾ ഇവ

Train Services to be Restricted Tomorrow : റെയില്‍ പാലത്തിലെ ഗര്‍ഡറുകള്‍, സ്ലീപ്പറുകള്‍, സ്പാനുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Train time : നാളത്തെ ട്രെയിൻ സമയത്തിൽ അടിമുടി മാറ്റം... വൈകിയോടുന്ന ട്രെയിനുകൾ ഇവ

ട്രെയിന്‍

Published: 

05 Aug 2025 | 09:47 PM

ആലുവ: പെരിയാറിനു കുറുകെയുള്ള തുരുത്ത് റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഓഗസ്റ്റ് 10 വരെയാണ് ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. അങ്കമാലി-ആലുവ ഭാഗത്താണ് പ്രധാനമായും ഗതാഗത തടസ്സങ്ങള്‍ നേരിടുകയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അറ്റകുറ്റപ്പണികളുടെ ഭാഗമായി രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. പാലക്കാട്-എറണാകുളം മെമു (66609), എറണാകുളം-പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കൂടാതെ, അഞ്ച് ട്രെയിനുകള്‍ വൈകിയോടും.

 

വൈകിയെത്തുന്ന ട്രെയിനുകളും സമയക്രമവും

 

  • ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (22645): ഒന്നര മണിക്കൂര്‍ വൈകും.
  • കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308): ഒരു മണിക്കൂറും 20 മിനിറ്റും വൈകും.
  • സിക്കന്ദറാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി (17230): അര മണിക്കൂര്‍ വൈകും.
  • ഗോരഖ്പൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ (12511): 1 മണിക്കൂര്‍ 20 മിനിറ്റ് വൈകും.
  • മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസ് (20631): 25 മിനിറ്റ് വൈകും.

 

റെയില്‍ പാലത്തിലെ ഗര്‍ഡറുകള്‍, സ്ലീപ്പറുകള്‍, സ്പാനുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ സമയക്രമം പരിശോധിച്ച് യാത്ര ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായാല്‍ അറ്റകുറ്റപ്പണികള്‍ക്ക് കൂടുതല്‍ സമയമെടുത്തേക്കാമെന്നും സൂചനയുണ്ട്.

 

Follow Us
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി