Bridge collapse: ആലപ്പുഴയിൽ നിര്‍മാണത്തിനിടെ പാലം തകർന്നു; രണ്ട് തൊഴിലാളികളെ കാണാതായി

Bridge Collapse in Alappuzha: ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അച്ചന്‍കോവിലാറിനു കുറുകെ നിർമിക്കുന്ന കീച്ചേരിക്കടവു പാലത്തിന്റെ വാര്‍പ്പ് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ വീഴുകയായിരുന്നു.

Bridge collapse: ആലപ്പുഴയിൽ നിര്‍മാണത്തിനിടെ പാലം തകർന്നു; രണ്ട് തൊഴിലാളികളെ കാണാതായി

River

Published: 

04 Aug 2025 | 05:10 PM

ആലപ്പുഴ: ആലപ്പുഴയിൽ നിര്‍മാണത്തിനിടെ പാലം തകർന്ന് രണ്ട് തൊഴിലാളികളെ കാണാതായി. ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അച്ചന്‍കോവിലാറിനു കുറുകെ നിർമിക്കുന്ന കീച്ചേരിക്കടവു പാലത്തിന്റെ വാര്‍പ്പ് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ വീഴുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മൂന്ന് പേരാണ് വെള്ളത്തിൽ വീണത് .ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനുഭവനത്തില്‍ ബിനു എന്നിവരെയാണ് കാണാതായത്.

Also Read:ചക്രവാതചുഴി! വരുന്നത് അതിശക്തമായ പേമാരി; മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്

ഇവര്‍ക്കൊപ്പം വെള്ളത്തില്‍വീണ ഹരിപ്പാട്, നാരകത്തറ വിനീഷ് ഭവനില്‍ വിനീഷിനെ മറ്റു തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മാവേലിക്കരയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് മന്ത്രി സജി ചെറിയാന്‍ സ്ഥലത്തെത്തി.

Related Stories
Amrit Bharat Express Shedule : കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ എത്തി, സ്റ്റോപ്പുകളും സമയവും ഇതാ
Thiruvananthapuram Traffic Restrictions: പ്രധാനമന്ത്രി തിരുവനന്തപുരത്ത്, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
Ganesh Kumar: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
Mother -Daughter Death: ‘എന്റെ മകളെ ഉടുപ്പു പോലെ എറിഞ്ഞു; അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ, മടുത്തു’: നോവായി അമ്മയും മകളും
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം