Chittur River Tragedy: മൃതദേഹം ഓവുചാലിൽ കുടുങ്ങി; ചിറ്റൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളും മരിച്ചു

Two Students Drowned in Chittur River: കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളായ പത്ത് പേരടങ്ങുന്ന സംഘം ഇന്ന് (ഓഗസ്റ്റ് 9) ഉച്ചയോടെയാണ് ചിറ്റൂർ ഷൺമുഖം കോസ്‌വേയിൽ കുളിക്കാൻ എത്തിയത്.

Chittur River Tragedy: മൃതദേഹം ഓവുചാലിൽ കുടുങ്ങി; ചിറ്റൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളും മരിച്ചു

ശ്രീഗൗതവും അരുൺ കുമാറും

Updated On: 

09 Aug 2025 20:01 PM

പാലക്കാട് : ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ്‌വേയിൽ കുളിക്കാനിറങ്ങി ഒഴിക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളും മരിച്ചു. കോയമ്പത്തൂർ രാമനാഥപുരം സ്വദേശി ശ്രീഗൗതം, നെയ് വേലി സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ഏറെ നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ് ചെക്ക്ഡാമിന്റെ ഓവുചാലിൽ കുടുങ്ങിയ നിലയിൽ അരുൺ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളായ പത്ത് പേരടങ്ങുന്ന സംഘം ഇന്ന് (ഓഗസ്റ്റ് 9) ഉച്ചയോടെയാണ് ചിറ്റൂർ ഷൺമുഖം കോസ്‌വേയിൽ കുളിക്കാൻ എത്തിയത്. ഇതിന് പിന്നാലെയാണ് അരുൺകുമാറും ശ്രീഗൗതവും ഒഴുക്കിൽപ്പെടുന്നതും കാണാതാവുന്നതും. ഓവിനുള്ളിൽ അകപ്പെട്ടതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു.

ചിറ്റൂർ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ശ്രീഗൗതത്തിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. വിദ്യാർത്ഥിയെ ഉടൻ തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അരുൺകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

ALSO READ: ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും, മൂന്ന് ജില്ലകളിൽ അലർട്ട്

ഓവുചാലിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും