Kozhikode: മദ്യപാനത്തിനിടെ തർക്കം; കോഴിക്കോട് രണ്ട് യുവാക്കൾക്ക് കുത്തേറ്റു
Youths stabbed in Kozhikode: ഒരാൾക്ക് വയറിനും മറ്റേയാൾക്ക് കൈക്കുമാണ് കുത്തേറ്റത്. പരിക്കേറ്റ യുവാക്കളെ രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്.
കോഴിക്കോട്: മദ്യാപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരേയും ആക്രമിച്ച പ്രതി അക്ബർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്.
രാമനാട്ടുകരയിലാണ് സംഭവം. ഒരാൾക്ക് വയറിനും മറ്റേയാൾക്ക് കൈക്കുമാണ് കുത്തേറ്റത്. പരിക്കേറ്റ യുവാക്കളെ രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; വൈഷ്ണയ്ക്ക് മത്സരിക്കാം
തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന്. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷൻ. വോട്ടർപ്പട്ടികയിൽ വൈഷ്ണയുടെ പേര് പുനസ്ഥാപിക്കാൻ കോർപ്പറേഷൻ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർക്കാണ് കമ്മീഷൻ നിർദേശം നൽകി. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ 27-ാം വാർഡ്, മുട്ടട പാർട്ട് നമ്പർ 5-ലെ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേര് ഉൾപ്പെടുത്തും.
തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരില്ലാതെ വന്നതോടെയാണ് വൈഷ്ണയുടെ സ്ഥാനാർഥിത്വത്തിൻ്റെ കാര്യം പ്രതിസന്ധിയിലായത്. സംഭവത്തിൽ ഹൈക്കോടതിയും ഇടപ്പെട്ടിരുന്നു. ‘ശരിയായ തീരുമാനം’ എടുത്തില്ലെങ്കിൽ സവിശേഷ അധികാരം ഉപയോഗിക്കുമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകിയിരുന്നു.