AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: ശബരിമലയിൽ ഇന്ന് മുതൽ 75000 പേർക്ക് മാത്രം ദർശനം; സ്പോട്ട് ബുക്കിംഗ് കുറച്ചു ​

Sabarimala Crowd: മൂന്ന് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം ഭക്തരാണ് എത്തിയത്. ഇന്നലെ മാത്രം 80,615 പേരാണ് ദർശനം നടത്തിയത്.  നിയന്ത്രണാതീതമായ തിരക്ക് ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

Sabarimala: ശബരിമലയിൽ ഇന്ന് മുതൽ 75000 പേർക്ക് മാത്രം ദർശനം; സ്പോട്ട് ബുക്കിംഗ് കുറച്ചു ​
ശബരിമല ഭക്തജനത്തിരക്ക്Image Credit source: PTI
Nithya Vinu
Nithya Vinu | Published: 20 Nov 2025 | 07:02 AM

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഇന്നുമുതൽ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം. സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ അയ്യായിരമായി ചുരുക്കി. വിർച്വൽ ക്യൂ ബുക്കിം​ഗും കർശനമായി നടപ്പാക്കും. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടികൾ.

ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്ന് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം ഭക്തരാണ് എത്തിയത്. ഇന്നലെ മാത്രം 80,615 പേരാണ് ദർശനം നടത്തിയത്.  നിയന്ത്രണാതീതമായ തിരക്ക് ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ALSO READ: ഉറപ്പുകൾ ഒന്നും പാലിക്കുന്നില്ല! ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച; ഹൈക്കോടതി

ഒരുക്കങ്ങൾ ആറ് മാസങ്ങൾക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നു എന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ബോർഡിനോട് ചോദിച്ചു. കൃത്യമായ ഏകോപനം ഇല്ലാത്തതാണ് ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണമെന്നും തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്തുകാര്യമെന്നും ഹൈക്കോടതി ചോദിച്ചു.

സ്പോട്ട് ബുക്കിംഗും വെർച്വൽ ക്യു ബുക്കിംഗും കർശനമായി നടപ്പാക്കാൻ കോടതി നിർദ്ദേശം നൽകി. സ്പോട്ട് ബുക്കിംഗ് അയ്യായിരമാക്കി കുറക്കണമെന്നും വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. വെർച്വൽ ബുക്കിംഗിലും വിട്ട് വീഴ്ച പാടില്ല. ഷെഡ്യൂൾ സമയത്തിന് 6 മണിക്കൂർ മുമ്പും 18 മണിക്കൂറിന് ശേഷവും മാത്രമാകും അനുമതി.