Uma Thomas: ഉമ തോമസ് എംഎൽഎ ആശുപത്രി വിടാൻ വൈകും; ആശുപത്രിയിൽ ഓഫീസ് ഒരുക്കും

Uma Thomas Health Condition: ഒറ്റയ്ക്ക് എഴുന്നേൽക്കാനും നടക്കാനും ഉമാ തോമസിന് ഇപ്പോൾ സാധ്യമാകുന്നുണ്ട്. വീട്ടിലെത്തിയാലും ഉമാ തോസിന് വിശ്രമം ആവശ്യമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ആശുപത്രിയിൽ തന്നെ എംഎൽഎയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കി നൽകാൻ തീരുമാനമായിരുന്നു.

Uma Thomas: ഉമ തോമസ് എംഎൽഎ ആശുപത്രി വിടാൻ വൈകും; ആശുപത്രിയിൽ ഓഫീസ് ഒരുക്കും

ഉമ തോമസ്

Updated On: 

23 Jan 2025 08:18 AM

കൊച്ചി: കലൂരിൽ നടത്തിയ ​ഗിന്നസ് റെക്കോർഡ് നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണു പരിക്കേറ്റ ഉമ തോമസ് എംഎൽഎ (Uma Thomas MLA) ആശുപത്രി വിടാൻ ഇനിയും വൈകും. ഒരാഴ്ച കൂടി സമയം എടുക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നിലവിൽ ഫിസിയോതെറാപ്പി നടക്കുന്നത് കൊണ്ടാണ് ഡിസ്ചാർജ് നീട്ടിയിരിക്കുന്നത്. ഒറ്റയ്ക്ക് എഴുന്നേൽക്കാനും നടക്കാനും ഉമാ തോമസിന് ഇപ്പോൾ സാധ്യമാകുന്നുണ്ട്. വീട്ടിലെത്തിയാലും ഉമാ തോസിന് വിശ്രമം ആവശ്യമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ആശുപത്രിയിൽ തന്നെ എംഎൽഎയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കി നൽകാൻ തീരുമാനമായിരുന്നു.

ചികിത്സയിൽ കഴിയുന്ന ഉമ തോമസിനെ കഴിഞ്ഞദിവസം പുതുതായി ചുമതലയേറ്റ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഗവർണർ അറിയിച്ചു. ഡോക്ടർമാർ നല്ല രീതിയിലാണ് പരിചരിക്കുന്നതെന്നും നിയമസഭ സാമാജിക എന്ന നിലയിലുള്ള ചുമതലകളിലേയ്ക്ക് ഉടൻ തന്നെ ഉമ തോമസിന് മടങ്ങിയെത്താൻ സാധിക്കട്ടെ എന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള നേതാക്കൾ ഉമാ തോമസിനെ സന്ദ‍‍ർശിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു. തനിക്ക് വേണ്ട മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു. എന്നാൽ അത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നാട് ഒന്നാകെ തന്നെ തൻ്റെ ഒപ്പം ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്രയും വേ​ഗം സുഖപ്പെടാൻ സാധിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഡിസംബർ 29ന് ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ മൃദംഗനാദമെന്ന പേരിൽ ഭരതനാട്യ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയിൽ നിന്ന് തലയടിച്ച് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. വേദിയിൽ നിന്നും 15 അടി താഴ്ച്ചയിലേക്കാണ് ഉമ തോമസ് വീണത്. എംഎൽഎയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകൾക്കുമാണ് വീഴ്ച്ചയിൽ പരിക്കേറ്റത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും