Dead Body Found in Alappuzha Express: ആലപ്പുഴ എക്സ്പ്രസിന്റെ വേർപെടുത്തിയ കോച്ചിൽ സ്ത്രീയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ചു

Unidentified Woman Found Dead on Alappuzha Express: മൃതദേഹത്തിന് ഏഴു ദിവസത്തോളം പഴക്കമുണ്ടെന്നും പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും റെയിൽവേ പോലീസ് പറഞ്ഞു. കോച്ചിൽ നിന്നു ദുർഗന്ധം വരുന്നതായി റെയിൽവേ ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്.

Dead Body Found in Alappuzha Express: ആലപ്പുഴ എക്സ്പ്രസിന്റെ വേർപെടുത്തിയ കോച്ചിൽ സ്ത്രീയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

14 Aug 2025 | 07:36 AM

ആലപ്പുഴ: ആലപ്പുഴ എക്സ്പ്രസിൽ നിന്ന് വേർപെടുത്തിയ കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ യാർഡിൽ അറ്റകുറ്റപ്പണിക്കെത്തിച്ച കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാൻ തകരാറിനെ തുടർന്ന് 10 ദിവസത്തിലേറെയായി ഈ കോച്ച് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിൽ നിന്നാണ് 50 വയസ്സിലേറെ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഏഴു ദിവസത്തോളം പഴക്കമുണ്ടെന്നും പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും റെയിൽവേ പോലീസ് പറഞ്ഞു. കോച്ചിൽ നിന്നു ദുർഗന്ധം വരുന്നതായി റെയിൽവേ ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മരിച്ച സ്ത്രീ ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടായിരുന്നു. അതിനാൽ ഇവർ ഭിക്ഷാടകയാണെന്ന നിഗമനത്തിലാണു പോലീസ്. ഇവർ ഈ കോച്ചിനടുത്തേക്ക് നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

ALSO READ: കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിൽ; കണ്ടെത്തിയത് സ്‌കൂളിലെ ശുചിമുറിയിൽ നിന്ന്

കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതിയെ പിടികൂടി

കോഴിക്കോട്: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പ്രസൻജിത്തിനെ (21) പിടികൂടി. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് വ്യാഴാഴ്ച പുലർച്ചെ 2.45ഓടെ ഫറോക്ക് ചന്ത ജിഎം യുപി സ്‌കൂളിലെ ശുചിമുറിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് അസം സ്വദേശിയായ പ്രസൻജിത്ത്. പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രസൻജിത്തിനെ സ്റ്റേഷനിൽ നിർത്തിയ സമയത്തായിരുന്നു ഇയാൾ ഓടിപ്പോയത്. പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനു പുറകിലെ വഴിയിലും ഗോഡൗണിലും രാത്രി വൈകിയും പോലീസ് തിരച്ചിൽ നടത്തി. ഒടുവിൽ സ്‌കൂളിലെ ശുചിമുറിയിൽ നിന്ന് പിടികൂടുകയായിരുന്നു.

Follow Us
Related Stories
Pala BJP Leader Death: ഷോൺ ജോർജിൻ്റെ പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
Kerala Weather Update: മഴയെ വെല്ലുന്ന കത്തുന്ന ചൂട്; സംസ്ഥാനത്ത് ഇന്ന് മഴ പെയ്യുമോ… വരാനിരിക്കുന്നത് എന്ത്?
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ