Suresh Gopi: ‘തൃശൂരിനോട് എന്തിനാണ് വൈരാഗ്യം, അതിൽ കടുത്ത രാഷ്ട്രീയമുണ്ട്’; സുരേഷ് ​ഗോപി

Union Minister Suresh Gopi Criticize Government: കേരളത്തിൽ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാൽ ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ലഭിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സുരേഷ് ​ഗോപി ഇക്കാര്യം പറഞ്ഞത്.

Suresh Gopi: ‘തൃശൂരിനോട് എന്തിനാണ് വൈരാഗ്യം, അതിൽ കടുത്ത രാഷ്ട്രീയമുണ്ട്’; സുരേഷ് ​ഗോപി

Suresh Gopi

Published: 

03 Jan 2026 | 11:38 AM

തിരുവനന്തപുരം: ത‍ൃ‍ശൂരിനോട് എന്തിനാണ് സംസ്ഥാന സർക്കാരിന് (Kerala Government) ഇത്ര വൈരാഗ്യമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി (Union Minister Suresh Gopi). കേന്ദ്ര ഫൊറൻസിക് ലാബിന് സ്ഥലം ചോദിച്ചെങ്കിലും തൃശൂരിൽ സ്ഥലം അനുവദിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നുമാണ് സുരേഷ് ഗോപിയുടെ ആരോപയണം.

കേരളത്തിൽ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാൽ ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ലഭിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സുരേഷ് ​ഗോപി ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരത്ത് തിലകമണിയിച്ചത് അവിടത്തെ ജനങ്ങളാണെന്നു സുരേഷ് ​ഗോപി പറഞ്ഞു.

ALSO READ; തണ്ണീർമുക്കം ക്ഷേത്രത്തിലെ തിരുവാഭരണം കവർന്നു; കീഴ്ശാന്തി ഒളിവിൽ

‘‘കേന്ദ്ര ഫൊറൻസിക് ലാബിന് വേണ്ടി സ്ഥലം ചോദിച്ചതാണ്. എന്നാൽ തൃശൂരിൽ സ്ഥലം ഇല്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതികരണം. അതുകൊണ്ടാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. തിരുവനന്തപുരവും എന്റെ രാജ്യമായതുകൊണ്ട് എനിക്കത് എതിർക്കാൻ കഴിയില്ല. തൃശൂരിൽ ആവശ്യപ്പെടുന്നത് 25 ഏക്കർ ഭൂമിയാണ്. അവിടെ വലിയ പദ്ധതിയാണ് വരാനിരിക്കുന്നത്. സംസ്ഥാന സർക്കാർ തന്നെ അവിടെ ഭൂമി ഏറ്റെടുത്ത് തരണം. തൃശൂരിനോട് എന്തിനാണ് ഇത്ര വൈരാഗ്യം. അതിൽ രാഷ്ട്രീയമുണ്ടെന്ന് വ്യക്തമാണ്. അത് തൃശൂരിലെ ജനങ്ങളോട് വ്യക്തമാക്കിയാൽ മതി. വേർതിരിവ് ഇല്ലാതാക്കും’’ – സുരേഷ് ഗോപി പറഞ്ഞു.

‘‘ഡബിൽ എഞ്ചിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങൾക്ക് ലഭിച്ചു. തമിഴ്നാട് അതിൽ നിന്ന് വ്യത്യസ്തമാണ്. തമിഴൻമാർക്ക് കിട്ടേണ്ടതെല്ലാം, അത് ഏത് ശത്രു ഭരിച്ചാലും കേന്ദ്രത്തിൽ നിന്ന് അവർ കണ്ടെത്തും. അവർ ജനങ്ങൾക്ക് അതെല്ലാം നേടികൊടുക്കുന്നുണ്ട്. കേരളത്തിൽ അത് നടപ്പാകണമെങ്കിൽ ഒരു ബിജെപി സർക്കാർ, അല്ലെങ്കിൽ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥ വരണം. തിരുവനന്തപുരത്ത് തിലകമണിയിച്ചത് അവിടുത്തെ ജനങ്ങളാണ്. ആ ഒരു മനോഭാവം ആണ് കേരളത്തിൽ വരേണ്ടത്’’ – സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഒടുവില്‍ ചിത്രം തെളിഞ്ഞു, ഡബ്ല്യുപിഎല്ലില്‍ ഇവര്‍ നയിക്കും
മധുരം മാത്രമല്ല, ഷുഗര്‍ കുറയാത്തതിന് കാരണമിത്
സ്ട്രേഞ്ചർ തിങ്‌സിലെ സമ്പന്നതാരം; ആസ്തി 180 കോടി
ഈ സാമ്പാറുണ്ടാക്കാൻ പരിപ്പും പച്ചക്കറികളും വേണ്ട
മാരത്തണില്‍ പങ്കെടുത്ത് മുഹമ്മദ് റിയാസും, രമേശ് ചെന്നിത്തലയും; രാഷ്ട്രീയ വ്യത്യാസമില്ലാതെ കൂട്ടയോട്ടം
അയ്യേ, ഇതു കണ്ടോ? ഫുഡ് കൗണ്ടറില്‍ ഓടിക്കളിക്കുന്ന പാറ്റ; എങ്ങനെ വിശ്വസിച്ച് കഴിക്കും
ഇത് ഐഎന്‍എസ്വി കൗണ്ടിന്യയിലെ ദൃശ്യങ്ങളോ? അതിശയിപ്പിക്കുന്ന കാഴ്ച
മരത്തിന് മുകളില്‍ കയറി അടിയുണ്ടാക്കുന്ന പുള്ളിപ്പുലികള്‍; ബോര്‍ ടൈഗര്‍ റിസര്‍വിലെ കാഴ്ച