Banned chemicals in food: കേരളത്തിലെ ഉപ്പേരി മുതൽ മുളകുപൊടി വരെ വിഷമയം, സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയത് നിരോധിച്ച രാസവസ്തുക്കൾ

Banned food colors Kerala: 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച 650 -ൽ അധികം സാമ്പിളുകളിൽ ചില രാസവസ്തുക്കളുടെ അളവ് അനുവദനീയമായ പരിധിക്ക് മുകളിൽ ആയിരുന്നു എന്നാണ് കണക്ക്.

Banned chemicals in food: കേരളത്തിലെ ഉപ്പേരി മുതൽ മുളകുപൊടി വരെ വിഷമയം, സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയത് നിരോധിച്ച രാസവസ്തുക്കൾ

Banned Chemicals In Food

Published: 

20 Aug 2025 | 03:35 PM

തിരുവനന്തപുരം: കേരളത്തിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമായ അളവിൽ കൂടുതൽ രാസവസ്തുക്കളും നിരോധിത കളറുകളും കീടനാശിനികളും അടങ്ങിയിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച 650 -ൽ അധികം സാമ്പിളുകളിൽ ചില രാസവസ്തുക്കളുടെ അളവ് അനുവദനീയമായ പരിധിക്ക് മുകളിൽ ആയിരുന്നു എന്നാണ് കണക്ക്. അതായത് 3500 ശതമാനം വരെ കൂടുതലായിരുന്നു ഇതിന്റെ അളവ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

 

ചില പ്രധാനപ്പെട്ട കണ്ടെത്തലുകൾ ഇവയെല്ലാം

 

റിപ്പോർട്ടിൽ എടുത്തു പറയുന്ന ചില ഗുരുതരമായ കണ്ടെത്തലുകൾ ഇവയാണ്

  • പ്ലം കേക്ക് – അനുവദനീയമായ അളവിനേക്കാൾ 790% ത്തിലധികം സോർബേറ്റ് പ്രിസർവേറ്റീവ് ഇതിലുണ്ട്
  • ചോക്കോനട്ട് കേക്ക് – അനുവദനീയമായ അളവിനെക്കാൾ 748 ശതമാനം സോർബേറ്റ്
  • മുന്തിരി – അസിറ്റാമിപ്രിഡ് കീടനാശിനി അനുവദനീയമായ അളവിനേക്കാൾ 3500 ശതമാനം അധികം
  • ജീരകം- മെറ്റലാക്സിൽ കീടനാശിനി 1500 ശതമാനം അധികം മുളകുപൊടി – എത്രയോ കീടനാശിനി 1240% അധികം
  • ചുവന്ന മുളക് – ഡൈഫെനോകോണസോൾ 900 ശതമാനം അധികം

 

റിപ്പോർട്ട് അനുസരിച്ച് 650 സാമ്പിളുകളിൽ 106 എണ്ണത്തിലും നിരോധിത കളർ ആയ സൺസെറ്റ് യെല്ലോ എഫ് സി എഫ് കണ്ടെത്തിയിട്ടുണ്ട്. കീടനാശിനികളിൽ ഏറ്റവും വ്യാപകമായി കണ്ടത് ക്ലോർപൈറിഫോഴ്സ് എഥൈൽ ആയിരുന്നു. 46 സാമ്പിളുകളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ മറ്റ് രാസവസ്തുക്കളും പല സാമ്പിളുകളിലായി തിരിച്ചറിഞ്ഞു.

Related Stories
Amrit Bharat Express Shedule : കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ എത്തി, സ്റ്റോപ്പുകളും സമയവും ഇതാ
Thiruvananthapuram Traffic Restrictions: പ്രധാനമന്ത്രി തിരുവനന്തപുരത്ത്, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
Ganesh Kumar: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
Mother -Daughter Death: ‘എന്റെ മകളെ ഉടുപ്പു പോലെ എറിഞ്ഞു; അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ, മടുത്തു’: നോവായി അമ്മയും മകളും
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം