AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V D Satheesan: ചടങ്ങില്‍ എത്തുമല്ലോ! വിവാദങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷ നേതാവിന് വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് ക്ഷണം

V D Satheesan Got Invitation To Vizhinjam Commissioning: ചടങ്ങില്‍ പ്രതിപക്ഷ നേതാവിന്റെ ദൗത്യത്തെ കുറിച്ച് കത്തില്‍ പരാമര്‍ശമില്ല. വി ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് മന്ത്രി വി എന്‍ വാസവനും സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക പ്രതിപക്ഷ നേതാവിന്റെ പേര് ഉള്‍പ്പെടുത്തിയാണ് നല്‍കിയത്. എന്നാല്‍ വേദിയില്‍ ആരെല്ലാം ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

V D Satheesan: ചടങ്ങില്‍ എത്തുമല്ലോ! വിവാദങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷ നേതാവിന് വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് ക്ഷണം
വി ഡി സതീശന്‍ Image Credit source: Social Media
Shiji M K
Shiji M K | Updated On: 29 Apr 2025 | 03:16 PM

തിരുവനന്തപുരം: ഒടുക്കം വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ക്ഷണം. ചടങ്ങില്‍ എത്തുമല്ലോ എന്ന് ചോദിച്ച് തുറമുഖ മന്ത്രി കന്റോണ്‍മെന്റ് ഹൗസിലേക്ക് കത്തയച്ചു. ഏപ്രില്‍ 28ലെ തീയതിയിലുള്ളതാണ് കത്ത്.

ചടങ്ങില്‍ പ്രതിപക്ഷ നേതാവിന്റെ ദൗത്യത്തെ കുറിച്ച് കത്തില്‍ പരാമര്‍ശമില്ല. വി ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് തുറമുഖ മന്ത്രി വി എന്‍ വാസവനും സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക പ്രതിപക്ഷ നേതാവിന്റെ പേര് ഉള്‍പ്പെടുത്തിയാണ് നല്‍കിയത്. എന്നാല്‍ വേദിയില്‍ ആരെല്ലാം ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശശി തരൂര്‍ എംപി, വിന്‍സെന്റ് എംഎല്‍എ എന്നിവര്‍ക്ക് നേരത്തെ ക്ഷണക്കത്ത് നല്‍കിയിരുന്നു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എന്ത് സംഭവിച്ചാലും വിവാദങ്ങള്‍ ഉണ്ടാകുന്നത് പതിവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാണ് കമ്മീഷനിംഗ്. ആഘോഷപരിപാടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനാലാണ് ക്ഷണിക്കാതിരുന്നതെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിനാണോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.

Also Read: Palakkad Municipality Hedgewar Controversy: പാലക്കാട് ന​ഗരസഭയിൽ ഹെഡ്ഗേവാർ എന്തിന്? കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്

വി ഡി സതീശനെ ക്ഷണിക്കേണ്ടത് തങ്ങളല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു. കേന്ദ്രത്തിന് കൊടുത്ത പട്ടികയില്‍ പ്രതിപക്ഷ നേതാവിന്റെ പേര് ഉണ്ടോ എന്ന് അറിയില്ല. വിഴിഞ്ഞം പദ്ധതി ഇടത് മുന്നണിയുടേതാണ്. അതിനാലാണ് മുഖ്യമന്ത്രിയും കുടുംബവും ഉള്‍പ്പെടെ എല്ലാവരും വിഴിഞ്ഞത്ത് പോയതും സാഹചര്യം വിലയിരുത്തിയതുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.