Sabarimala Gold Plating Controversy: സ്വർണ്ണം അടിച്ചുമാറ്റിയാണ് ചെന്നൈയിൽ എത്തിച്ചത്; അയ്യപ്പഭക്തിയിൽ നിൽക്കുന്ന മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല; വിഡി സതീശൻ

V D Satheesan on Sabarimala Gold Plating Controversy: ദേവസ്വം ബോർഡിലെയും സർക്കാരിലെയും പല ആളുകളും സ്വർണ്ണത്തിന്റെ പങ്കുപറ്റിയിട്ടുണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡ് മന്ത്രിക്കെതിരെയും പഴയ ദേവസ്വം മന്ത്രിക്കെതിരെയും അന്വേഷണം വേണമെന്നും ദേവസ്വം പ്രസിഡന്റുമാർക്കെതിരെയും സിബിഐ അന്വേഷണം വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

Sabarimala Gold Plating Controversy: സ്വർണ്ണം അടിച്ചുമാറ്റിയാണ് ചെന്നൈയിൽ എത്തിച്ചത്; അയ്യപ്പഭക്തിയിൽ നിൽക്കുന്ന മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല; വിഡി സതീശൻ

V D Satheesan

Published: 

04 Oct 2025 15:05 PM

തിരുവനന്തപുരം: സ്വർണ്ണം അടിച്ചുമാറ്റിയാണ് ചെന്നൈയിൽ എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണ്ണം നഷ്ടപ്പെട്ടത് ഇതിനിടയിൽ ആണോ എന്നും പകരം ചെമ്പ് പാളി ഉണ്ടാക്കിയത് ഇതിനിടയിൽ ആണെന്നു സംശയിക്കുന്നതായി വി ഡി സതീശൻ പറഞ്ഞു. 1998 ൽ വിജയ് മല്യ നൽകിയ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്നും കൊണ്ടുപോയ സാധനങ്ങൾ 40 ഓളം ദിവസം എവിടെയായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദേവസ്വം ബോർഡിലെയും സർക്കാരിലെയും പല ആളുകളും സ്വർണ്ണത്തിന്റെ പങ്കുപറ്റിയിട്ടുണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡ് മന്ത്രിക്കെതിരെയും പഴയ ദേവസ്വം മന്ത്രിക്കെതിരെയും അന്വേഷണം വേണമെന്നും ദേവസ്വം പ്രസിഡന്റുമാർക്കെതിരെയും സിബിഐ അന്വേഷണം വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

അതേസമയം ശബരിമല സ്വര്‍ണപ്പാളി വിവാദ(Sabarimala Gold Plating Controversy)ത്തില്‍ ദേവസ്വം ബോര്‍ഡിനെ കുടുക്കികൊണ്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ തുറന്നു പറച്ചിൽ. ചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡാണെന്നും രേഖകളിലും ചെമ്പാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണ്ണം നഷ്ടപ്പെട്ടതിനാലാകാം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നും ഉണ്ണികൃഷ്ണൻ. സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും പീഠം കാണാതായെന്ന് പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പീഠം കാണാനില്ലെന്ന് പറഞ്ഞ് താന്‍ പരാതിപ്പെട്ടിട്ടില്ല. സഹായിയായ വാസുദേവനാണ് തനിക്ക് വേണ്ടി മെയിൽ അയച്ചത്. വാസുദേവനെ രക്ഷിക്കാനാണ് അക്കാര്യം താൻ മറച്ചുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

(Summary: Opposition leader VD Satheesan on sabarimala gold plating controversy. said that the gold was brought by steal it. VD Satheesan said that he suspects that the gold was lost in the process and that the copper layer was made to replace it.)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും