Valparai Accident: ഒരുമിച്ച് മടങ്ങി സഹപ്രവര്‍ത്തകര്‍! വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനം അമ്പലപ്പറമ്പില്‍

Valparai Accident Update Postmortem Completed: അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പെട്ടത്. കഴിഞ്ഞ ദിവസം 5.20 ഓടെ വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് ഇവര്‍ സഞ്ചരിച്ച വാന്‍ മറിയുകയായിരുന്നു.

Valparai Accident: ഒരുമിച്ച് മടങ്ങി സഹപ്രവര്‍ത്തകര്‍! വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനം അമ്പലപ്പറമ്പില്‍

വാല്‍പ്പാറ വാഹനാപകടം

Published: 

18 Apr 2026 | 06:12 AM

മലപ്പുറം: വാല്‍പ്പാറ വഹനാപകടത്തില്‍ മരിച്ച സ്‌കൂള്‍ ജീവനക്കാര്‍ കേരളത്തിലേക്കുള്ള അവസാനയാത്ര പുറപ്പെട്ടു. മരിച്ച ഒന്‍പത് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുവരികയാണ്. ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം നടക്കും. ഇതിന് ശേഷം അവരവരുടെ വീടുകളിലെത്തിച്ച് സംസ്‌കാരം ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.

അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പെട്ടത്. കഴിഞ്ഞ ദിവസം 5.20 ഓടെ വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് ഇവര്‍ സഞ്ചരിച്ച വാന്‍ മറിയുകയായിരുന്നു.

ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്, പലതവണ കീഴ്‌മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് പതിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലായിരുന്നു സംഘത്തിന്റെ യാത്ര. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ വാഹനത്തിലുണ്ടായിരുന്നു. ഏഴ് സ്ത്രീകളും ഒരു ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Also Read: Valparai Accident: കണ്ണീരായി വാൽപ്പാറ യാത്ര; ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികൾക്ക് ദാരുണാന്ത്യം

സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അധ്യാപികമാരായ റംലത്ത് (52), സുഹറ (43), ആശ (41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചക തൊഴിലാളി സാജിത (45), സുഹറയുടെ മകന്‍ ഹിഷാം (12), സമീപ സ്‌കൂളായ ജിയുപിയിലെ അധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള ആളാണ് അബ്ദുല്‍ മജീദ്, അദ്ദേഹത്തിന് കൂട്ടുപോയതായിരുന്നു ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് പാങ്ങ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്. മുമ്പ് ജോലി ചെയ്ത സ്‌കൂളിലെ ജീവനക്കാരോടൊപ്പമുള്ള യാത്രയില്‍ ഷക്കീനയുടെ ജീവനും നഷ്ടപ്പെട്ടു.

അപകടത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ ചികിത്സയിലാണ്. സാജിതയുടെ മകന്‍ ഷഹദീന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഹാഫിസ്, സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ്. മസ്‌നീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരും നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

Follow Us
Related Stories
Kerala Weather Update: മഴ മാറുന്നില്ല; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ട്
Thrissur Drug Case: പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരി കച്ചവടം! തൃശ്ശൂരിൽ മുഖ്യപ്രതിക്കെതിരെ പിക്ട് ആക്ട് ചുമത്തും
Kerala Lottery Result: ആ ടിക്കറ്റെടുത്തൊന്ന് നോക്കൂ, ‘സമൃദ്ധി’ നിങ്ങളെ കാത്തിരിക്കുന്നു; ഇന്നത്തെ നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ!
Kuttippuram Bus Accident: മലപ്പുറം കുറ്റിപ്പുറത്ത് ബസ് അപകടം; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം
Operation Toofan : ലഹരിക്കടത്തിന് ഇടനിലക്കാരായി അധ്യാപികമാർ ! കോഴിക്കോട് രണ്ട് പേർ അറസ്റ്റിൽ
Train Delay: തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് വൈകും: എപ്പോൾ പുറപ്പെടും? സമയം അറിയാം
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി