AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Scissors in Stomach: കത്രികയില്‍ നടപടി; വണ്ടാനത്തെ ഡോക്ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍

Vandanam Medical College Surgical Error: 2021 മെയ് 12നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫ് ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനായാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ സര്‍ജറി കഴിഞ്ഞ് അവരുടെ വയറ്റില്‍ കത്രിക മറന്നുവെച്ച് തുന്നികെട്ടി എന്നാണ് ആരോപണം.

Scissors in Stomach: കത്രികയില്‍ നടപടി; വണ്ടാനത്തെ ഡോക്ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍
ഉഷ ജോസഫ്‌ Image Credit source: Social Media
Shiji M K
Shiji M K | Published: 21 Feb 2026 | 06:06 AM

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവില്‍ നടപടി. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജെ ഷാഹിദയ്ക്കും നഴ്‌സ് പിഎസ് ധന്യയ്ക്കും സസ്‌പെന്‍ഷന്‍. വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ഷാഹിദ ജോലി ചെയ്യുന്നത്.

ശസ്ത്രക്രിയ നടത്തിയ ആരോഗ്യസംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് നഴ്‌സ് ധന്യ. ഉഷാ ജോസഫിനെ ശസ്ത്രക്രിയ ചെയ്തത് ഷാഹിദയാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കെ ഹരികുമാര്‍ സ്ഥിരീകരിച്ചിരുന്നു.

2021 മെയ് 12നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫ് ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനായാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ സര്‍ജറി കഴിഞ്ഞ് അവരുടെ വയറ്റില്‍ കത്രിക മറന്നുവെച്ച് തുന്നികെട്ടി എന്നാണ് ആരോപണം. പിന്നീട് കടുത്ത വയറുവേദനയെ തുടര്‍ന്ന് നിരവധി തവണ അവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൂത്രക്കല്ലാകാം കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് ഉഷയും കുടുംബവും ആരോപിക്കുന്നുണ്ട്. പിന്നീട് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.

Also Read: Scissors in Stomach: കത്രിക 50 കൊല്ലം ഇരുന്നാലും സേഫ് ആണ് സേഫ്… രോഗി ഇത്ര കാലം എവിടെയായിരുന്നു? വിചിത്ര ന്യായീകരണവുമായി ഡോക്ടർ

എന്നാല്‍ ഉഷാ ജോസഫ് സര്‍ജറിക്ക് ശേഷം മറ്റ് ചികിത്സകള്‍ക്കായി ആശുപത്രിയില്‍ വന്നതിന് രേഖകളില്ലെന്ന് മെഡിക്കല്‍ കോളേഡ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് ഉഷ. ശസ്ത്രക്രിയ നടത്തി എപ്പോള്‍ കത്രിക പുറത്തെടുക്കണമെന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം തീരുമാനിക്കും.

അതേസമയം, സംഭവം വിവാദമായതോടെ വിചിത്ര വാദവുമായി ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ ലളിതാംബിക രംഗത്തെത്തിയിരുന്നു. കത്രിക 50 കൊല്ലം വയറ്റിലിരുന്നാലും ഒന്നും സംഭവിക്കില്ലെന്നും വേദന ഉണ്ടായിട്ടും രോഗി ഇത്രയും കാലം എവിടെയായിരുന്നുവെന്നും അവര്‍ ചോദിച്ചു.