AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vandiperiyar Case: വണ്ടിപ്പെരിയാര്‍ കേസിൽ വെറുതെ വിട്ട പ്രതി അര്‍ജുന്‍ കീഴടങ്ങണം; അത്യപൂർവ്വ നടപടിയുമായി കോടതി

Vandiperiyar Case Court Update: 2021 ജൂൺ 30-ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലാണ് ആറുവയസുകാരി അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിലെ വിലയിരുത്തൽ.

Vandiperiyar Case: വണ്ടിപ്പെരിയാര്‍ കേസിൽ വെറുതെ വിട്ട പ്രതി അര്‍ജുന്‍ കീഴടങ്ങണം; അത്യപൂർവ്വ നടപടിയുമായി കോടതി
Vandiperiyar Case Accused ArjunImage Credit source: Social Media
Athira CA
Athira CA | Published: 19 Dec 2024 | 11:50 PM

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ‌അസാധാരണ നടപടിയുമായി കോടതി. വെറുതെ വിട്ട പ്രതി അർജുനോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ട് ഹെെക്കോടതി. ‍കട്ടപ്പന പോക്സോ കോടതിയിൽ പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നത്. നിശ്ചിത സമയ പരിധിക്കുള്ളിൽ കോടതിയിൽ ആരോപണ വിധേയൻ കീഴടങ്ങിയില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നും കട്ടപ്പന കോടതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബോണ്ട് നൽകിയാൽ അർജ്ജുനെ വിട്ടയ്ക്കാമെന്നും വ്യക്തമാക്കി. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആൾ ജാമ്യവുമാണ് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കുറ്റവിമുക്തനാകപ്പെട്ട പ്രതിയോട് വീണ്ടും അന്വേഷണ വിധേയമായി കീഴടങ്ങാൻ നിർദ്ദേശിക്കുന്നത് അപൂർവ്വ നടപടിയാണ്. സർക്കാർ പ്രതിക്കെതിരെ നൽകിയ അപ്പീലിൽ റുപടി സത്യവാങ്മൂലം നൽകാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും അർജുൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടിയെടുത്തിരിക്കുന്നത്.

കോടതിയുടെ അപൂർവ്വമായ നടപടി പ്രതീക്ഷ നൽകുന്നതാണെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. പ്രതിയെ വെറുതെ വിട്ട കട്ടപ്പന പോക്സോ കോടതി നടപടിയിൽ കുടുംബം ദുഖിതരായിരുന്നു. കേസിൽ നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുട്ടിയുടെ പിതാവ് മാതൃഭൂമി. കോമിനോട് പ്രതികരിച്ചു. ഹൈക്കോടതിയിലെ വക്കാലത്തിൽ നിന്ന് അർജുന്റെ അഭിഭാഷകൻ എസ് കെ ആദിത്യൻ പിന്മാറിയിരുന്നു.

എന്താണ് വണ്ടിപെരിയാർ കേസ്

2021 ജൂൺ 30-ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലാണ് ആറുവയസുകാരി അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിലെ വിലയിരുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി ക്രൂരപീഡനത്തിനിരയായതായി കണ്ടെത്തിയത്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കേസിന്റെ ​ഗതിമാറിയത്. കൊലപാതകം നടന്നതിന് പിന്നാലെ ജൂലെെ ആദ്യവാരത്തിലാണ് അയൽവാസിയായ അർജുനെ പൊലീസ് പിടികൂടുന്നത്. 2021 സെപ്റ്റംബർ 21നാണ് കേസിൽ കട്ടപ്പനയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതി കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ല എന്ന് പറഞ്ഞ് പ്രതി അർജുനെ കോടതി വെറുതെ വിടുകയായിരുന്നു. പിന്നാലെ പൊലീസിനെതിരെ കോടതി രൂക്ഷവിമർശനവും ഉന്നയിച്ചു. സംസ്ഥാന സർക്കാരിനെതിരെയും ജനങ്ങൾ രം​ഗത്തെത്തിയിരുന്നു. ഡിവെെഎഫ്ഐ പ്രവർത്തകനായത് കൊണ്ട് അർജുനെ സംരക്ഷിക്കാനുള്ള നിലപാടാണ് തെളിവുകൾ ഇല്ലാതായതിന് പിന്നിലെന്നായിരുന്നു ആരോപണം.