കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർ​ഗീസ് ചക്കാലക്കലിനെ ആർച്ച്ബിഷപ്പായി ഉയർത്തി

Kozhikode Diocese Elevated to Archdiocese:ബിഷപ്പ് ഹൗസിൽവെച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയമാണ് പ്രഖ്യാപനം നടത്തിയത്.ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് അതിരൂപതയായി ഉയർത്തിയത് പ്രഖ്യാപിച്ചത്.

കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർ​ഗീസ് ചക്കാലക്കലിനെ ആർച്ച്ബിഷപ്പായി ഉയർത്തി

Kozhikode Diocese

Published: 

12 Apr 2025 17:10 PM

കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ മാർപാപ്പ നടത്തിയ പ്രഖ്യാപനത്തിലാണ് പുതിയ തീരുമാനം. ബിഷപ്പ് ഡോക്ടർ വർ​ഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും പ്രഖ്യാപിച്ചു.

ബിഷപ്പ് ഹൗസിൽവെച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയമാണ് പ്രഖ്യാപനം നടത്തിയത്.ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് അതിരൂപതയായി ഉയർത്തിയത് പ്രഖ്യാപിച്ചത്.

ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി മാറുകയാണ് കോഴിക്കോട് അതിരൂപത. സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. സ്ഥാപിച്ച് 102 വർഷമാവുമ്പോഴാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തുന്നത്.

Also Read:പിണറായി മൂന്നാം തവണയും അധികാരത്തിലെത്തും; ആശംസയറിയിച്ച് വെള്ളാപ്പള്ളി

കേരള കത്തോലിക്കാ സഭയ്ക്ക് മൂന്ന് അതിരൂപതകളായി. മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ.

Related Stories
Dileep: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി
Actress Assault Case: നടിയുടെ മൊഴി വിശ്വാസയോഗ്യമല്ല; തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് കോടതി
Sabarimala Aravana: ശബരിമലയിൽ നിന്ന് അരവണ ഇനി ഇഷ്ടംപോലെ വാങ്ങാൻ പറ്റില്ല, വിതരണത്തിൽ നിയന്ത്രണം
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം