Veena George: ‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്’; രാഹുൽ മാങ്കൂട്ടത്തിലിന് ഒളിയമ്പുമായി മന്ത്രി വീണാ ജോർജ്

Veena George Indirectly Slams Rahul Mamkootathil: കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോ​ഗ്യവകുപ്പ് ചെയ്യുന്നത് എന്നായിരുന്നു വീണ ജോർജിന്റെ പരാമർശം. നിയമസഭ സമ്മേളനത്തിൽ ശിശു ജനന മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

Veena George: കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്; രാഹുൽ മാങ്കൂട്ടത്തിലിന് ഒളിയമ്പുമായി മന്ത്രി വീണാ ജോർജ്

Veena George ,Rahul Mamkootathil

Published: 

16 Sep 2025 14:10 PM

തിരുവനന്തപുരം: ​ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളിൽ കുരുങ്ങിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്മന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോ​ഗ്യവകുപ്പ് ചെയ്യുന്നത് എന്നായിരുന്നു വീണ ജോർജിന്റെ പരാമർശം. നിയമസഭ സമ്മേളനത്തിൽ ശിശു ജനന മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

കേരളത്തിലെ ശിശുമരണനിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കാൻ സാധിച്ചുവെന്നും ഡാറ്റയുടെ അടിസ്ഥാനത്തിലാണ് മറുപടിയെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ​ഗർഭസ്ഥശിശുക്കൾക്ക് വരെ വിദ​ഗ്ദ ചികിത്സ ഉറപ്പാക്കുന്ന നൂതന പദ്ധതികൾ ഉൾപ്പെടെ, ശിശുക്കളുടെ സംരക്ഷണത്തിനായി സർക്കാർ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് നിയമസഭയിൽ മന്ത്രി വ്യക്തമാക്കിയത്.

Also Read:കസ്റ്റഡി മർദനങ്ങൾ; പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ, മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

ഒരു കുഞ്ഞ് അമ്മയുടെ ഉ​ദരത്തിൽ പിറക്കുന്നത് മുതൽ രണ്ട് വയസ്സ് വരെയുള്ള ആദ്യത്തെ ആയിരം ദിവസങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഈ കാലയളവളിൽ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ എല്ലാവിധ പരിചരണവും ഉറപ്പാക്കുന്ന പ്രത്യേക പരിപാടി സംസ്ഥാനത്ത് നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നു വയസ്സു മുതൽ അങ്കണവാടികളിലൂടെ കുട്ടികൾക്ക് പോഷകാഹാരം നൽകി അവരുടെ വളർച്ച ഉറപ്പുവരുത്തുന്നു. ജനിതകപരമായ ഹൃദയവൈകല്യങ്ങൾക്കുള്ള ‘ഹൃദ്യം’ പദ്ധതി, അപൂർവരോഗങ്ങൾക്കുള്ള ‘കെയർ’ പദ്ധതി തുടങ്ങിയവയിലൂടെ കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും