Vegetable Shop Manager Attack: പച്ചക്കറി കട മാനേജരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്നു; സംഭവം കാലടിയില്‍

Kalady Vegetable Shop Employee Attack: വെള്ളിയാഴ്ച അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. പച്ചക്കറി കടയില്‍ നിന്ന് ഇന്നത്തെ കളക്ഷനുമായി വീട്ടിലേക്ക് വരികയായിരുന്നു തങ്കച്ചന്‍. ആക്രമണം നടന്നതിന് തൊട്ടടുത്ത് തന്നെയാണ് അദ്ദേഹത്തിന്റെ വീട്. ക്ലോറോഫോം മണപ്പിച്ച ശേഷം യുവാക്കള്‍ കവര്‍ച്ച നടത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Vegetable Shop Manager Attack: പച്ചക്കറി കട മാനേജരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്നു; സംഭവം കാലടിയില്‍

തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍

Published: 

27 Dec 2024 21:21 PM

കൊച്ചി: എറണാകുളം കാലടിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ആക്രമിച്ച് വന്‍കവര്‍ച്ച. പച്ചക്കറി കടയുടെ മാനേജരായ തങ്കച്ചനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സ്‌കൂട്ടറില്‍ വരികയായിരുന്ന തങ്കച്ചനെ കുത്തിവീഴ്ത്തി ആക്രമികള്‍ 20 ലക്ഷം രൂപ അപഹരിച്ചു. വി കെ ഡി എന്ന പച്ചക്കറി കടയിലെ ജീവനക്കാരനാണ് തങ്കച്ചന്‍.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന തങ്കച്ചനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. കാലടി ചെങ്ങലില്‍ വെച്ചാണ് സംഭവം നടന്നത്. തങ്കച്ചനെ ആക്രമിച്ച് കവര്‍ച്ച നടത്തിയത് രണ്ട് യുവാക്കളാണെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. രക്തം വാര്‍ന്നുപോകുന്ന നിലയിലാണ് തങ്കച്ചനെ കണ്ടതെന്നും നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ ഇയാളെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. പച്ചക്കറി കടയില്‍ നിന്ന് ഇന്നത്തെ കളക്ഷനുമായി വീട്ടിലേക്ക് വരികയായിരുന്നു തങ്കച്ചന്‍. ആക്രമണം നടന്നതിന് തൊട്ടടുത്ത് തന്നെയാണ് അദ്ദേഹത്തിന്റെ വീട്. ക്ലോറോഫോം മണപ്പിച്ച ശേഷം യുവാക്കള്‍ കവര്‍ച്ച നടത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Also Read: 16കാരനെ പീഡിപ്പിച്ച 19കാരിയായ കൊല്ലം സ്വദേശിനി അറസ്റ്റിൽ

തങ്കച്ചന്റെ മുഖത്തേക്ക് സ്‌പ്രേ അടിച്ചതിന് ശേഷം കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഇയാളുടെ വയറ്റില്‍ മൂന്ന് തവണ കുത്തി. കുത്തേറ്റ് തങ്കച്ചന്‍ താഴെ വീണതോടെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പണവുമായി യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

 

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ