Vellarada Murder: ചൈനയിൽ എംബിബിഎസ് പഠനം, സ്വാതന്ത്ര്യം നൽകുന്നില്ലെന്ന് പരാതി, പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കൂടുതൽ വിവരങ്ങൾ പുറത്ത്

Vellarada Murder Case Updates: വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടിയാണ് പിതാവിനെ പ്രജിൻ കൊലപ്പെടുത്തിയത്. ശേഷം മരണം ഉറപ്പിക്കുന്നതിന് വേണ്ടി പ്രജിൻ പിതാവിന്റെ കഴുത്തറുക്കുകയും ചെയ്തു.

Vellarada Murder: ചൈനയിൽ എംബിബിഎസ് പഠനം, സ്വാതന്ത്ര്യം നൽകുന്നില്ലെന്ന് പരാതി, പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കൂടുതൽ വിവരങ്ങൾ പുറത്ത്

ജോസ്, പ്രജിൻ

Updated On: 

09 Feb 2025 21:46 PM

തിരുവനന്തപുരം: വെള്ളറടയിൽ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ പ്രജിൻ (28) ചൈനയിൽ എംബിബിഎസ് പഠനം നടത്തിയിരുന്നതായി വിവരം. മകനെ പുറത്തുവിട്ടാൽ അപായപ്പെടുത്തുമെന്ന് സുഷമ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രജിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സ്വാതന്ത്ര്യം നൽകുന്നില്ലെന്ന പരാതിയിലാണ് കിളിയൂർ ചുരുവിള ബംഗ്ലാവിൽ ജോസിനെ (70) മകൻ അതിക്രൂരമായി കൊല ചെയ്തത്. ഫെബ്രുവരി 5ന് രാത്രി കൊലപാതകം നടത്തിയതിന് പിന്നാലെ പ്രജിൻ പോലീസിൽ കീഴടങ്ങുകയായിരുന്നു.

വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടിയാണ് ജോസിനെ പ്രജിൻ കൊലപ്പെടുത്തിയത്. ശേഷം മരണം ഉറപ്പിക്കുന്നതിന് വേണ്ടി പ്രജിൻ പിതാവിന്റെ കഴുത്തറുക്കുകയും ചെയ്തു. ജോസിന്റെ മൃതദേഹം കണ്ടെത്തിയത് അടുക്കളയിൽ നിന്നാണ്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം കാറോടിച്ച് സ്റ്റേഷനിൽ എത്തി പ്രജിൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. സ്വാതന്ത്ര്യം നൽകാത്തതിനെ തുടർന്നാണ് പിതാവിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രജിൻ പോലീസിനോട് പറഞ്ഞത്.

ALSO READ: വെള്ളറട കൊലപാതകം; ‘സിനിമാ പഠനം മകനെ ആകെ മാറ്റി, പുറത്തിറങ്ങിയാൽ അവൻ എന്നെയും കൊല്ലും’

കഴിഞ്ഞ ഏഴ് വർഷ കാലത്തോളമായി ഭർത്താവ് ജോസും താനും മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചിരുന്നത് എന്നായിരുന്നു അമ്മ സുഷമയുടെ വെളിപ്പെടുത്തൽ. കൊച്ചിയിൽ നിന്ന് സിനിമ പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയതെന്നും സുഷമ പറഞ്ഞിരുന്നു. മകൻ ജാമ്യത്തിൽ പുറത്തിറങ്ങിയാൽ താനും മകളുമായിരിക്കും അവന്റെ അടുത്ത ഇരകൾ എന്നും ജോസിന്റെ കൊലപാതകത്തിന് പിന്നാലെ സുഷമ വെളിപ്പെടുത്തിയിരുന്നു.

പ്രജിന്റെ മുറിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ലെന്നും മുറി പൂട്ടിയിട്ട ശേഷമേ മകൻ പുറത്തു പോകാറുണ്ടായിരുന്നുള്ളു എന്നും നേരത്തെ സുഷമ മൊഴി നൽകിയിരുന്നു. മുറിയിലേക്ക് ആരെങ്കിലും കടന്നാൽ മകൻ അവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും അവർ പറഞ്ഞു. പ്രജിന്റെ മുറിയിൽ നിന്ന് ഓം എന്ന് വൈബ്രേറ്റ് ചെയ്യുന്ന ഒരു തരം ശബ്ദം കേൾക്കാറുണ്ടായിരുന്നു. ബ്ലാക്ക് മാജിക് ആയിരുന്നുവെന്ന് മനസിലാക്കുന്നതും ഇപ്പോഴാണെന്നും സുഷമ പറഞ്ഞിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ