Development Corporation Chairman Arrest: ‘ചട്ടിക്കും കൈക്കൂലി’; കളിമൺ പാത്രനിർമ്മാണ വികസന കോർപ്പറേഷൻ ചെയർമാൻ അറസ്റ്റിൽ

Development Corporation Chairman Arrest: ചട്ടിയൊന്നിന് മൂന്ന് രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്.

Development Corporation Chairman Arrest: ചട്ടിക്കും കൈക്കൂലി; കളിമൺ പാത്രനിർമ്മാണ വികസന കോർപ്പറേഷൻ ചെയർമാൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Updated On: 

01 Oct 2025 14:38 PM

തൃശ്ശൂർ: ചെടിച്ചട്ടി ഓഡർ നൽകാൻ കൈക്കൂലി വാങ്ങിയ കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെഎൻ അറസ്റ്റിൽ. പതിനായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്. ചെയർമാനെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി.

ചിറ്റിശ്ശേരിയിലെ പാത്രം നിര്‍മ്മാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ തൃശ്ശൂർ വിജിലൻസിന്റെ ട്രാപ്പിൽ ചെയർമാൻ കുടുങ്ങി. ചട്ടിയൊന്നിന് മൂന്ന് രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്.

സ്വകാര്യ കളിമൺ പാത്ര നിർമാണ യൂണിറ്റിൽ നിന്നും ചെടിച്ചട്ടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിതരണത്തിന് കൊണ്ടുപോയതായിരുന്നു. വളാഞ്ചേരി ന​ഗരസഭയ്ക്ക് കീഴിലുള്ള കൃഷിഭവനാണ് ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നത്. അതിൻപ്രകാരം 3624 ചെടിച്ചട്ടികൾ ഇറക്കിവെച്ചു. കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ആണ് ഈ യൂണിറ്റിന് പണം അനുവദിക്കുന്നത്.

എന്നാൽ ചെയർമാൻ കുട്ടമണി ചെടിച്ചട്ടികൾക്ക് പണം ആവശ്യപ്പെടുകയായിരുന്നു. 25000 രൂപ വേണമെന്നായിരുന്നു ആവശ്യപ്പെട്ടെങ്കിലും 20000 രൂപ കൊടുക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. തുടർന്ന് ചെയർമാനെതിരെ വിജിലൻസിന് പരാതി നൽകുകയായിരുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും