AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഗ്രൂപ്പായെടുത്ത ഓണം ബമ്പറിന്റെ സമ്മാനം പോകുന്ന വഴിയിതാണ്

Onam Bumper 2025 Group Purchase: 25 കോടി മാത്രമല്ല ഓണം ബമ്പറിന്റെ സമ്മാനങ്ങള്‍, വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ റെക്കോഡ് വില്‍പനയാണ് ഇത്തവണയും നടക്കുന്നത്.

Onam Bumper 2025: ഗ്രൂപ്പായെടുത്ത ഓണം ബമ്പറിന്റെ സമ്മാനം പോകുന്ന വഴിയിതാണ്
ഓണം ബമ്പര്‍Image Credit source: Social Media
shiji-mk
Shiji M K | Updated On: 01 Oct 2025 13:17 PM

ഓണം ബമ്പര്‍ 2025ന്റെ നറുക്കെടുപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാറായി. ഒക്ടോബര്‍ നാലിന് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് നടക്കും. 500 രൂപ വിലയുള്ള ടിക്കറ്റ് 25 കോടിയെന്ന വമ്പന്‍ സമ്മാനവുമായാണ് വിപണിയിലേക്കെത്തിയത്.

എന്നാല്‍ 25 കോടി മാത്രമല്ല ഓണം ബമ്പറിന്റെ സമ്മാനങ്ങള്‍, വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ റെക്കോഡ് വില്‍പനയാണ് ഇത്തവണയും നടക്കുന്നത്. എന്നാല്‍ കര്‍ണാടക സ്വദേശിക്ക് പോയ 2024ലെ ബമ്പര്‍ ഇത്തവണ എങ്കിലും മലയാളിക്ക് തന്നെ ലഭിക്കണമെന്ന പ്രാര്‍ത്ഥനയിലാണ് കേരളക്കര.

എന്നാല്‍ പലവിധത്തിലാണ് ആളുകള്‍ ടിക്കറ്റുകളെടുക്കുന്നത്. ചിലര്‍ ഒറ്റയ്ക്ക് ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കുമ്പോള്‍ മറ്റുചിലര്‍ കൂട്ടത്തോടെ ഭാഗ്യ പരീക്ഷണത്തിനിറങ്ങുന്നു. എങ്ങനെയായാലും ടിക്കറ്റെടുത്തയുടന്‍ നിങ്ങള്‍ പാലിക്കേണ്ടതോ അല്ലെങ്കില്‍ ചെയ്യേണ്ടതോ ആയ ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ടിക്കറ്റിന് പുറകില്‍ നല്‍കിയിരിക്കുന്ന സ്ഥലത്ത് നിങ്ങളുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തുന്നത്.

ഫല പ്രഖ്യാപനത്തിന് ശേഷം നിങ്ങള്‍ക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പായാല്‍ ആദ്യം ചെയ്യേണ്ടത്, സമ്മാനാവകാശത്തിനുള്ള അപേക്ഷ തയാറാക്കുകയാണ്. ഈ അപേക്ഷയിലും നിങ്ങളുടെ പേരും വിലാസവുമെല്ലാം തെറ്റില്ലാതെ രേഖപ്പെടുത്തിയിരിക്കണം. ബമ്പറടിച്ച ടിക്കറ്റിന്റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പിയെടുത്ത് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്താനും മറക്കരുത്.

അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തി ഉള്‍പ്പെടുത്തിയിരിക്കണം. ഇതോടൊപ്പം ലോട്ടറി വെബ്‌സൈറ്റില്‍ നിന്ന് സ്റ്റാമ്പ് രസീത് ഫോമും ഡൗണ്‍ലോഡ് ചെയ്ത് ഉള്‍പ്പെടുത്തണം. ഈ ഫോമില്‍ 1 രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഈ ഫോമും കൃത്യമായി പൂരിപ്പിക്കുക.

Also Read: Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഈ രേഖകള്‍ വേണം

ഗ്രൂപ്പായി ടിക്കറ്റെടുത്താന്‍ എന്ത് ചെയ്യണം?

നിങ്ങള്‍ ഗ്രൂപ്പായെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെങ്കില്‍, സമ്മാനത്തുക കൈപ്പറ്റാനായി ഒരാളെ ചുമതലപ്പെടുത്തണം. 50 രൂപയുടെ മുദ്രപത്രത്തില്‍ ഇക്കാര്യം എല്ലാവരും ചേര്‍ന്ന് സാക്ഷ്യപ്പെടുത്തി ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കുക. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാകും പണമെത്തുന്നത്. എന്നാല്‍ പണം സ്വീകരിക്കുന്നതിന് ജോയിന്റ് അക്കൗണ്ടും നിങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നിരുന്നാലും ഒരാള്‍ ചുമതലയേല്‍ക്കണം. ബാങ്ക് അക്കൗണ്ടില്‍ പേരുള്ള എല്ലാവരുടെയും വിവരങ്ങള്‍ ലോട്ടറി വകുപ്പിന് കൈമാറണം.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഭാഗ്യക്കുറി പോലെയുള്ളവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)