AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vishu-Easter Train Ticket: വിഷുവിന് ഇനിയുമുണ്ട് രണ്ട് മാസം, ട്രെയിൻ ടിക്കറ്റ് കിട്ടാക്കനി; തുടക്കത്തിലെ വെയ്റ്റിങ് ലിസ്റ്റിൽ

Vishu-Easter 2025 Kerala Train Ticket: കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി, മൈസൂരു–തിരുവനന്തപുരം നോർത്ത്, യശ്വന്തപുര–കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകൾ കിട്ടാനെയില്ലാത്ത അവസ്ഥയാണ്. ഇതിലെ ടിക്കറ്റുകളെല്ലാം ബുക്കിങ് ആരംഭിച്ചയുടൻ തന്നെ തീർന്നു.

Vishu-Easter Train Ticket: വിഷുവിന് ഇനിയുമുണ്ട് രണ്ട് മാസം, ട്രെയിൻ ടിക്കറ്റ് കിട്ടാക്കനി; തുടക്കത്തിലെ വെയ്റ്റിങ് ലിസ്റ്റിൽ
പ്രതീകാത്മക ചിത്രം Image Credit source: PTI
Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 03 Apr 2025 | 04:11 PM

തിരുവനന്തപുരം: വിഷുവിന് ഇനിയുമുണ്ട് രണ്ട് മാസം കൂടി. എന്നാൽ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുക്കൾക്ക് വമ്പൻ ക്ഷാമം. വിഷു ഈസ്റ്റർ ബുക്കിങ്ങുകൾ ആരംഭിച്ചപ്പോൾ തന്നെ ടിക്കറ്റുകളിൽ പലതും വെയിറ്റിങ് ലിസ്റ്റിലാണ്. ഏപ്രിൽ 14ന് ആണ് വിഷു. എന്നാൽ 11, 12, 13 ദിവസങ്ങളിലാണ് ട്രെയിൻ ടിക്കറ്റ് കിട്ടാൻ ക്ഷാമം.

കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി, മൈസൂരു–തിരുവനന്തപുരം നോർത്ത്, യശ്വന്തപുര–കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകൾ കിട്ടാനെയില്ലാത്ത അവസ്ഥയാണ്. ഇതിലെ ടിക്കറ്റുകളെല്ലാം ബുക്കിങ് ആരംഭിച്ചയുടൻ തന്നെ തീർന്നു. ഈസ്റ്റർ അവധിയുമായി ബന്ധപ്പെട്ടുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ് ഇന്നലെയാണ് ആരംഭിച്ചത്.

ഏപ്രിൽ 20ന് ആണ് ഈസ്റ്ററെങ്കിലും 16–18 വരെയുള്ള ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത്. ട്രെയിനുകളിൽ മാത്രമല്ല അവധി ആഘോഷിക്കാൻ നാട്ടിലെത്താൻ കാത്തിരിക്കുന്നവർക്കായി സ്വകാര്യ ബസുകളുടെ ബുക്കിങ്ങും ആരംഭിച്ചു. എന്നാൽ ചില ഏജൻസികൾ മാത്രമാണ് ബുക്കിങ് ആരംഭിച്ചത്. കേരള, കർണാടക ആർടിസി ബസുകളിൽ മാർച്ച് രണ്ടാം വാരത്തോടെ ബുക്കിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പണം നൽകാതെ ടിക്കറ്റ് ബുക്ക് ചെയ്യാം; ബുക്ക്‌ നൗ പേ ലേറ്റർ

അടുത്തിടെ പണം നൽകാതെ തന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചിരുന്നു. ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കിയശേഷം മാത്രം നിങ്ങൾ പണം നൽകിയാൽ മതിയാകും. ‘ബുക്ക്‌ നൗ, പേ ലേറ്റർ’ എന്നാണ് സംവിധാനത്തിൻ്റെ പേര്. ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആൻ്റ് ടൂറിസം കോർപറേഷനാണ്‌ (ഐആർസിടിസി) വഴിയാണ് ഈ പുതിയ പദ്ധതി റെയിൽവേ നടപ്പാക്കുക.

എന്നാൽ ഈ പദ്ധതി പ്രഖ്യാപിച്ചത് രണ്ട് വർഷം മുമ്പാണ്. ഈ പദ്ധതിയിലൂടെ പണമില്ലെങ്കിലും നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഐആർസിടിസി വെബ്സൈറ്റിലോ ആപ്പിലോ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. ടിക്കറ്റ്‌ സെലക്ട്‌ ചെയ്‌തശേഷം ‘ബുക്ക്‌ നൗ പേ ലേറ്റർ’ ഓപ്‌ഷൻ തെരഞ്ഞെടുക്കുക. ശേഷം നിങ്ങൾക്ക് 14 ദിവസം കഴിഞ്ഞ്‌ പണമടച്ചാൽ മതിയാകും.