AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chalakudy Bank Robbery: ചാലക്കുടി ബാങ്ക് കൊള്ള: 45 ലക്ഷത്തിൽ നിന്ന് എടുത്തത് 15 ലക്ഷം, മോഷ്ടാവ് കൊച്ചിയിലേക്ക്?

Federal Bank Robbery: ക്യാഷ് കൗണ്ടർ കസേര ഉപയോഗിച്ച് തല്ലിതകർത്താണ് പണം മോഷ്ടിച്ചത്. ഇവിടെ 45 ലക്ഷം രൂപ കെട്ടുകളായി സൂക്ഷിച്ചിരുന്നുവയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതംവരുന്ന മൂന്ന് കെട്ടുകളാണ് മോഷ്ടാവ് എടുത്തത്. മൂന്നുമിനിറ്റിനുള്ളില്‍ മോഷ്ണം നടത്തി ഇയാൾ കടന്നുകളഞ്ഞത്.

Chalakudy Bank Robbery: ചാലക്കുടി ബാങ്ക് കൊള്ള: 45 ലക്ഷത്തിൽ നിന്ന് എടുത്തത് 15 ലക്ഷം, മോഷ്ടാവ് കൊച്ചിയിലേക്ക്?
Chalakudy Bank Robbery
Sarika KP
Sarika KP | Published: 14 Feb 2025 | 08:36 PM

കൊച്ചി: ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്നത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചുള്ള മോഷണമാണെന്ന് പോലീസ്. സംഭവത്തിൽ നിർണായക വിവരം ലഭിച്ചതായും പോലീസ് പറയുന്നു. പ്രതി കൊച്ചിയിലേക്ക് പോയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെ അങ്കമാലി, ആലുവ, എറണാകുളം നഗരപരിധിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബാങ്കിലെ ജീവനക്കാരില്‍ ഏറെയും ഭക്ഷണം കഴിക്കാന്‍ പോയ സമയമാണ് മോഷ്ടാവ് ബാങ്കിലെത്തിയത്. സ്‌കൂട്ടറിലായിരുന്നു പ്രതി എത്തിയത്. സ്കൂടറിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. ഇതിനു പുറമെ ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്.

Also Read:ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കവർച്ച; ജീവനക്കാരെ ബന്ദികളാക്കി കവർന്നത് 15 ലക്ഷം രൂപ

ബാങ്കിൽ സെരക്യൂരിറ്റി ജീവനക്കാരൻ ഇല്ലെന്നും ചുറ്റുമുള്ള മറ്റ് സ്ഥാപനങ്ങളിൽ സി.സി.ടി.വി. ക്യാമറകള്‍ ഇല്ലെന്നും ഉറപ്പുവരുത്തിയായിരുന്നു മോഷ്ടാവിന്റെ നീക്കം. ബാങ്കിലെത്തിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്നും ചോദിച്ച് ഇവരെ ശുചിമുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ജീവനക്കാരെ ശുചിമുറിയില്‍ പൂട്ടിയിട്ടതിനു ശേഷം കസേര ഡോര്‍ ഹാന്‍ഡിലിന്റെ ഇടയിലേക്ക് ഭിത്തിയോട് ചേര്‍ത്ത് തള്ളികയറ്റി വയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇതിനു ശേഷം ക്യാഷ് കൗണ്ടർ കസേര ഉപയോഗിച്ച് തല്ലിതകർത്താണ് പണം മോഷ്ടിച്ചത്. ഇവിടെ 45 ലക്ഷം രൂപ കെട്ടുകളായി സൂക്ഷിച്ചിരുന്നുവയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതംവരുന്ന മൂന്ന് കെട്ടുകളാണ് മോഷ്ടാവ് എടുത്തത്. മൂന്നുമിനിറ്റിനുള്ളില്‍ മോഷ്ണം നടത്തി ഇയാൾ കടന്നുകളഞ്ഞത്. ഇതിനു ശേഷം ബാങ്ക് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റൂറല്‍ എസ്.പി.ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സംഭവ സ്ഥലത്തെത്തി.