VS Achuthanandan: വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തന്നെ, ആരോഗ്യനിലയില്‍ പുതിയ വിവരം
VS Achuthanandan Health Condition Update In Malayalam: ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ്. ഏതാനും ദിവസം മുമ്പ് ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് എത്തുകയാണെന്ന് അരുണ്‍ കുമാര്‍ അറിയിച്ചിരുന്നു. ഇതു മാത്രമാണ് വിഎസിന്റെ ആരോഗ്യനിലയില്‍ സംഭവിച്ച നേരിയ പുരോഗതി
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന വിഎസിന്റെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍ ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. മെഡിക്കല്‍ ബുള്ളറ്റിന്റെ കോപ്പി വിഎസിന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ 23നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം. തുടര്‍ന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, മന്ത്രിമാര്‍, രാഷ്ട്രിയ പ്രമുഖര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ്. ഏതാനും ദിവസം മുമ്പ് ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് എത്തുകയാണെന്ന് അരുണ്‍ കുമാര്‍ അറിയിച്ചിരുന്നു. ഇതു മാത്രമാണ് വിഎസിന്റെ ആരോഗ്യനിലയില്‍ സംഭവിച്ച നേരിയ പുരോഗതി. ഡയാലിസിസിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധസംഘം ആശുപത്രിയിലെത്തി വിഎസിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് വിഎസിന്റെ ചികിത്സ തുടരുന്നത്.




ഡയാലിസിസും തുടരുന്നുണ്ട്. ആവശ്യമെങ്കില്‍ മാത്രം ചികിത്സാരീതിയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താനാണ് തീരുമാനം. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് ശുഭസൂചനയാണ്. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, ഇത് പ്രതീക്ഷ നല്‍കുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നേരത്തെ പറഞ്ഞിരുന്നു.