AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായി; വല്ലാത്ത ശൂന്യത- അരുൺകുമാർ ഫേസ്ബുക്കിൽ

VA Arun Kumar Facebook : ബുധനാഴ്ചയായിരുന്നു മുതിർന്ന സിപിഎം നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ ശവസംസ്കാരം ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ നടന്നത്

ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായി; വല്ലാത്ത ശൂന്യത- അരുൺകുമാർ ഫേസ്ബുക്കിൽ
Vs Achuthanandhan,Image Credit source: facebook
arun-nair
Arun Nair | Updated On: 25 Jul 2025 11:36 AM

തിരുവനന്തപുരം: തൻ്റെയും സഹോദരിയുടെയും പിറന്നാളിന് കാത്ത് നിൽക്കാതെ അച്ഛൻ യാത്രയായി എന്ന് വിഎസ് അച്യുതാനന്ദൻ്റെ മകൻ അരുൺകുമാർ ഫേസ്ബുക്കിൽ. അരുൺകുമാറിൻ്റെയും സഹോദരി ആശയുടെയും ജന്മദിനമാണ് ജൂലൈ 25. കുട്ടിക്കാലം മുതൽ പിറന്നാളുകൾ മിക്കവാറും അമ്മയോടൊപ്പമാണെന്നും, പുന്നപ്രയിലെ വീട്ടിൽ. ആഘോഷങ്ങളൊന്നുമില്ല, അമ്മ മിട്ടായി വാങ്ങിത്തരും. പാർട്ടി പരിപാടികളുടെ തിരക്കിലായിരിക്കും അച്ഛൻ എന്നും അദ്ദേഹം തൻ്റെ പോസ്റ്റിൽ പങ്കുവെക്കുന്നു. ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായി, വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു. എന്നാണ് അദ്ദേഹം തൻ്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
.
ജൂലൈ 25. എന്റേയും, സഹോദരി ആശയുടെയും ജന്മദിനമാണിന്ന്…
കുട്ടിക്കാലം മുതൽ പിറന്നാളുകൾ മിക്കവാറും അമ്മയോടൊപ്പമാണ്, പുന്നപ്രയിലെ വീട്ടിൽ. ആഘോഷങ്ങളൊന്നുമില്ല, അമ്മ മിട്ടായി വാങ്ങിത്തരും. പാർട്ടി പരിപാടികളുടെ തിരക്കിലായിരിക്കും അച്ഛൻ. എപ്പോഴെങ്കിലും വരുന്ന ഫോൺ വിളികൾ നൽകുന്ന സന്തോഷം..
തിരുവനന്തപുരത്തെ താമസം മുതലാണ് പിറന്നാളുകൾ അച്ഛനോടൊപ്പമായത്. ഞങ്ങളുടെ ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായി.

Also Read: VS Achuthanandan funeral: അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, വിഎസ് ഇനി അസ്തമിക്കാത്ത വിപ്ലവസൂര്യന്‍

വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

ബുധനാഴ്ചയായിരുന്നു മുതിർന്ന സിപിഎം നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ ശവസംസ്കാരം ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ നടന്നത്. ഹൃദയാഘാതത്തെ തുടർന്ന് ദീർഘനാളായി തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് അന്തരിച്ചത്. മൃതദേഹം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്നും വിലാപ യാത്രയായാണ് ആലപ്പുഴയിൽ എത്തിച്ചത്.