Viral Video: ഘോരയുദ്ധം… കൊത്തി വലിച്ച് ഒരോട്ടം! കീരിയും പാമ്പുമെന്ന് കേട്ടിട്ടേ ഉള്ളൂ… കാണാത്തവർ കണ്ടോളൂ, വീഡിയോ വൈറൽ
Viral Video: പോകുന്ന വഴി ഒന്ന് കണ്ടേയുള്ളൂ.. തിരിഞ്ഞൊന്നു നോക്കി എന്തോ ഒന്നു മിണ്ടി പിന്നെ നടന്നത് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള യുദ്ധമാണ്. ഒരു കുഞ്ഞു പാമ്പും കീരിയും തമ്മിലാണ് ഈ വൈറൽ യുദ്ധം നടന്നത്

Viral Video Of Snake And Mongoos
പതിറ്റാണ്ടുകൾക്ക് മുമ്പേ തുടങ്ങിയതാണ് കീരിയും പാമ്പും തമ്മിലുള്ള യുദ്ധം. ഇവരെന്തിനാണ് ഇങ്ങനെ കാണുമ്പോൾ തന്നെ അടി കൂടുന്നത് എന്ന് നമുക്ക് പോലും മനസ്സിലാകില്ല. ഇവർ തമ്മിലുള്ള ശത്രുതയുടെ പിന്നിൽ പല കഥകളാണ് നിലനിൽക്കുന്നത്. അതിൽ സങ്കടം തോന്നിയ കഥ ഒരു ബ്രാഹ്മണന്റെ കഥയാണ്. അനന്തൻ എന്ന ബ്രാഹ്മണന്റെ വളർത്തുമൃഗം ആയിരുന്നു കീരി. അദ്ദേഹം കാട്ടിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഈ കീരിയെ കുഞ്ഞായിരിക്കുമ്പോൾ കിട്ടിയതാണ്. പിന്നീട് അദ്ദേഹം അതിനെ വളർത്തി. അനന്തന് ഒരു മകനും ഉണ്ടായിരുന്നു. ഈ ചെറിയ കുഞ്ഞിനേയും കീരിയെയും ഒരേപോലെയായിരുന്നു അദ്ദേഹം പരിപാലിച്ചിരുന്നത്.
ഒരു ദിവസം സാധനം വാങ്ങാൻ ആയി അനന്തൻ പുറത്തുപോയി. പോകുമ്പോൾ ഭാര്യയോട് മകനെയും കീരിയെയും നന്നായി നോക്കണം എന്ന് നിർദ്ദേശിച്ചു. എന്നാൽ അതിനിടയിൽ വീട്ടിലേക്ക് തക്കംപാർത്ത് ഒരു പാമ്പ് വന്നു. കുഞ്ഞിനെ ഉപദ്രവിക്കാനാണ് എത്തിയത് എന്ന് കരുതി കീരി ആ പാമ്പിനെ കടിച്ചുകീറി. അപ്പോഴാണ് ആ ബ്രാഹ്മണൻ പുറത്തുനിന്നും കയറിവന്നത്. അദ്ദേഹത്തിന്റെ മകനെ താൻ ഒരു വലിയ അപകടത്തിൽ നിന്നും രക്ഷിച്ചു എന്ന സന്തോഷവാർത്ത പറയാനായി ഓടിയെടുത്ത കീരിയെ കണ്ടപ്പോൾ ആ ബ്രാഹ്മണൻ ഞെട്ടി.
ചോരയൊലുപ്പിച്ചു നിൽക്കുന്ന കീരിയെ കണ്ടപ്പോൾ തന്റെ മകനെ കടിച്ചുകീറിയാണ് ഈ കീരി നിൽക്കുന്നത് എന്ന് കരുതി അദ്ദേഹം അതിനെ തല്ലിക്കൊന്നു.
എന്നാൽ അകത്ത് എത്തിയപ്പോഴാണ് യഥാർത്ഥ സംഭവം മനസ്സിലായത്. തന്റെ മകൻ സുരക്ഷിതനായിരുന്നു എന്നും മകനെ രക്ഷിക്കാൻ വേണ്ടി കീരി പാമ്പിനെ കൊന്നതാണ് എന്നും.ഈ കഥയിൽ നിന്നും ഒരു സന്ദേശം കൂടെ ലഭിക്കുന്നുണ്ട്. ഒരു കാര്യത്തിലും തിടുക്കപ്പെട്ട് മുൻവിധിയെടുക്കുകയോ പ്രതികരണം നടത്തുകയോ ചെയ്യരുത്. കഥ ഇങ്ങനെയൊക്കെയാണെങ്കിലും ഇവർ തമ്മിലുള്ള ശത്രുത ഇപ്പോഴും അവസാനിച്ചിട്ടില്ല.
അതുകൊണ്ടാണല്ലോ നടുറോട്ടിൽ നാട്ടുകാരുടെ മുന്നിൽ പോലും ഇങ്ങനെ യുദ്ധം ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരാൾ പങ്കുവെച്ച വീഡിയോയിലാണ് കീരിയും പാമ്പും തമ്മിലുള്ള യുദ്ധം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പോകുന്ന വഴി ഒന്ന് കണ്ടേയുള്ളൂ.. തിരിഞ്ഞൊന്നു നോക്കി എന്തോ ഒന്നു മിണ്ടി പിന്നെ നടന്നത് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള യുദ്ധമാണ്. ഒരു കുഞ്ഞു പാമ്പും കീരിയും തമ്മിലാണ് ഈ വൈറൽ യുദ്ധം നടന്നത്. ഏതായാലും വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു.