AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram: തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടങ്ങും, എവിടെയെല്ലാം?

Water supply disrupted in Thiruvananthapuram: തട്ടിനകം, പേരൂർക്കട എന്നിവിടങ്ങളിലെ 900 എംഎം പിഎസ‌്സി ലൈനിലെ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികളും ഇതോടൊപ്പം നടക്കുന്നതാണ്. കോർപ്പറേഷനിലെ 28 വാർഡുകളിലാണ് ജലവിതരണം പൂർണ്ണമായും നിലയ്ക്കുന്നത്.

Thiruvananthapuram: തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടങ്ങും, എവിടെയെല്ലാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 24 Jan 2026 | 01:58 PM

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് (ജനുവരി 24) കുടിവെള്ളം മുടങ്ങും. ശ്രീകാര്യം ജംക്ഷനിലെ മേൽപാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജനുവരി 24) മുതൽ 31-ാം തീയതി വരെ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ‌ അറിയിച്ചു.

തട്ടിനകം, പേരൂർക്കട എന്നിവിടങ്ങളിലെ 900 എംഎം പിഎസ‌്സി ലൈനിലെ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികളും ഇതോടൊപ്പം നടക്കുന്നതാണ്. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂ‌ൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, നാലാഞ്ചിറ, കേശവദാസപുരം, പട്ടം, പരുത്തിപ്പാറ, മുട്ടട എന്നീ വാർഡുകളിലെ ജലവിതരണമാണ് തടസപ്പെടുന്നത്.

കോർപ്പറേഷനിലെ 28 വാർഡുകളിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നാളെ രാത്രി 10 മണി വരെ ജലവിതരണം പൂർണ്ണമായും നിലയ്ക്കും. ജനുവരി 31 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി ജലതടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

 

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി 28 ന്

 

മൂന്നാം ബലാൽസംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റിവെച്ചു. ഈ മാസം 28ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വിധി പറയും. കഴിഞ്ഞദിവസം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. അതിജീവിതയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബലാത്സംഗം എന്ന കുറ്റം നിലനിൽക്കില്ലെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.

അതേസമയം പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് ഉണ്ടെന്നുമാണ് അന്വേഷണസംഘം സ്വീകരിച്ച നിലപാട്.