AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: സാഹചര്യങ്ങൾ അനുകൂലമാകില്ല, ക്ഷമ അത്യാവശ്യം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope Today on July 8:മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം എന്നിവയിലെ സ്വാധീനങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്.12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.............

Horoscope Today: സാഹചര്യങ്ങൾ അനുകൂലമാകില്ല, ക്ഷമ അത്യാവശ്യം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope On July 8Image Credit source: Getty Images
Ashli C
Ashli C | Updated On: 08 Jul 2026 | 07:16 AM

ഇന്ന് ജൂലൈ 8 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം എന്നിവയിലെ സ്വാധീനങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്.12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം സാമ്പത്തികമായി ഇന്ന് മികച്ച ദിവസമായിരിക്കില്ല.

ഇടവം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായും നേട്ടം ഉണ്ടാകും. ദാമ്പത്യത്തിലും തൊഴിൽ രംഗത്തിലും നല്ല ശ്രദ്ധ വേണം. ക്ഷമയോടെ ചിന്തിച്ച് എല്ലാ തീരുമാനങ്ങളും എടുക്കുക.

മിഥുനം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലും അന്തരീക്ഷം നല്ലതായിരിക്കും എന്നാൽ മറ്റു കാര്യങ്ങളിൽ ആരോഗ്യത്തിൽ അടക്കം ശ്രദ്ധ വേണം.

ALSO READ:മിഥുനം ഉൾപ്പെടെ 5 രാശിക്കാർക്ക് 18 ദിവസം ഭാഗ്യം തുണയ്ക്കും! ബുധൻ ചന്ദ്രന്റെ രാശിയിലേക്ക് പ്രവേശിക്കുന്നു

കർക്കിടകം

ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിൽ അൽപ്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ നിങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

കന്നി

തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രോത്സാഹനങ്ങൾ ലഭിക്കും. നല്ല ഫലങ്ങൾ ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിടുമെങ്കിലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

തുലാം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

വൃശ്ചികം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുണ്ടാവുകയില്ലെങ്കിലും സാമ്പത്തികമായി ഇന്ന് ഞെരുക്കം അനുഭവപ്പെടും. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യജീവിതവും മികച്ചതായിരിക്കും.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനമുണ്ടാകും. ക്ഷമയോടെ ചിന്തിച്ച് എല്ലാ കാര്യങ്ങളും ചെയ്യുക.

മകരം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിലും ചില തടസ്സങ്ങൾ നേരിട്ടേക്കാം.

കുംഭം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനമുണ്ടാകും. പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

മീനം

ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്തു തീർക്കുക.

ENGLISH SUMMARY

Today is Wednesday, July 8. Here is an astrological indication of what is going to happen in the lives of various zodiac signs. Unexpected events that are likely to happen in the lives of zodiac signs from Aries to Pisces.

Follow Us