AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട് ; സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

Mundakai-Churalmala Landslide Anniversary: ഇന്ന് രാവിലെ പത്ത് മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്.

Wayanad Landslide: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട് ; സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും
Wayanad LandslideImage Credit source: PTI
sarika-kp
Sarika KP | Published: 30 Jul 2025 06:41 AM

വയനാട്: മനുഷ്യ മനസിനെ ഒന്നാകെ പിടിച്ചുകുലുക്കിയ ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് സ്കൂളുകളിൽ ഒരു മിനിറ്റ് മൗനം ആചരിക്കും. ഇന്ന് രാവിലെ പത്ത് മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്.

മരിച്ചുപോയെ വിദ്യാർത്ഥികളോടുള്ള ആദരസൂചകമായും, കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെ ഭാ​ഗമായുമാണ് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. അതേസമയം ജൂലായ് 30 ഹൃദയഭൂമിയിൽ ഇന്ന് രാവിലെ പത്തിന് സർവ്വമത പ്രാർത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും.

Also Read:അതിജീവനത്തിന്റെ ഒരാണ്ട്; മലയാളിയുടെ ഉള്ളുലച്ച മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നടന്നിട്ട് ഒരു വര്‍ഷം

കഴിഞ്ഞ വർഷമുണ്ടായ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ആകെ 298 പേര്‍ മരിച്ചതായാണ് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കണക്ക്. 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട് മാസം മുൻപ് ഈ 32 പേരും മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിട്ടിരുന്നു. ദുരന്തത്തിനെ അതിജീവിച്ച 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തിൽ ആണ് താമസം. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാനസർക്കാരിന് ഇതുവരെ ഇവർക്ക് വാ​ഗ്ദാനം ചെയ്ത വീട് നിർമിച്ച് നൽകാൻ സാധിച്ചിട്ടില്ല.