Thrissur Murder: തൃശ്ശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ
Thrissur Murder: ഇന്നലെ വൈകിട്ടോടെയാണ് കൊലപാതകം നടന്നതെന്ന് നാട്ടുകാർ പറയുന്നു. വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തൃശ്ശൂർ: കൂട്ടാലയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി ചാക്കിലാക്കി പറമ്പില്‍ ഉപേഷിച്ചു. കൂട്ടാല സ്വദേശി സുന്ദരനാണ് (80) കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂത്ത മകൻ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടുന്ന സമയം പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ വൈകിട്ടോടെയാണ് കൊലപാതകം നടന്നതെന്ന് നാട്ടുകാർ പറയുന്നു. വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സുന്ദരൻ്റെ ഇളയ മകനും കുടുംബവും പുറത്ത് പോയിരുന്നു. ആ സമയത്താണ് സുമേഷ് വീട്ടിലേക്ക് വന്നത്. സുന്ദരൻ്റെ മകളുടെ മക്കളും ഇതേ വീട്ടിലായിരുന്നു താമസം. ഉച്ചയ്ക്ക് അവർ വീട്ടിൽ വന്നപ്പോൾ മുത്തശ്ശനെ വീട്ടില്‍ കാണാനില്ലായിരുന്നു.
ALSO READ: അതിജീവനത്തിന്റെ ഒരാണ്ട്; മലയാളിയുടെ ഉള്ളുലച്ച മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നടന്നിട്ട് ഒരു വര്‍ഷം
വീട്ടിൽ ബ്ലഡ് കണ്ടെങ്കിലും ചായ വീണതാകുമെന്ന് കുട്ടികള്‍ കരുതി. വൈകിട്ടോടെയാണ് തിരച്ചിൽ ആരംഭിച്ചത്. ഒടുവിൽ തൊട്ടടുത്ത പറമ്പിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ പുത്തൂരിൽ നിന്നാണ് സുമേഷിനെ പൊലീസ് പിടികൂടിയത്. ഇയാൾ അച്ഛനുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മണ്ണൂത്തി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.