Wayanad Tiger Attack: കടുവ 62കാരനെ കൊന്നു കാട്ടിലേക്ക് വലിച്ചിഴച്ചു; വയനാട്ടിൽ വീണ്ടും ഭീതി

Wayanad Tiger Attack: വയനാട് വണ്ടിക്കടവ് വനമേഖലയോട് ചേർന്നുള്ള പുഴയോരത്ത് കൂമനും സഹോദരിയും ചേർന്ന് വിറക് ശേഖരിക്കുമ്പോഴാണ്...

Wayanad Tiger Attack: കടുവ 62കാരനെ കൊന്നു കാട്ടിലേക്ക് വലിച്ചിഴച്ചു; വയനാട്ടിൽ വീണ്ടും ഭീതി

Wayanad Tiger Attack

Published: 

20 Dec 2025 17:21 PM

വയനാട്: പുൽപ്പള്ളി വണ്ടി കടവ് വനമേഖലയിൽ വീണ്ടും കടുവ ഭീതി. കടുവയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ദേവർഗദ്ധ മാടപ്പള്ളി ഉന്നതിയിലെ കൂമൻ (മാരൻ) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 65 വയസ്സായിരുന്നു. വനത്തോടുചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്.

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൂമനും സഹോദരിയും ചേർന്ന് വയനാട് വണ്ടിക്കടവ് വനമേഖലയോട് ചേർന്നുള്ള പുഴയോരത്തെ വിറക് ശേഖരിക്കുമ്പോഴാണ് കടുവ ആക്രമിച്ചത്. കാട്ടിൽ നിന്ന് എത്തിയ കടുവ പെട്ടെന്ന് കൂമനെ കടന്നു പിടിക്കുകയും വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

ശേഷം പടക്കം പൊട്ടിച്ച് കടുവയെ തുരത്തിയ ശേഷം വനത്തിനുള്ളിൽ ഏകദേശം രണ്ട് കിലോമീറ്റർ ഉള്ളിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്.സംഭവത്തിന് പിന്നാലെ വണ്ടിക്കടവ് ഫോറസ്റ്റു സ്റ്റേഷനു മുമ്പിൽ നാട്ടുകാർ വലിയ പ്രതിഷേധമാണ് നടത്തുന്നത്. പ്രദേശത്തെ കടുവയുടെ സാന്നിധ്യം ഉള്ളതായി നേരത്തെ തന്നെ വനമകകുപ്പിനെ വിവരം അറിയിച്ചതാണ്.

എന്നാൽ സംഭവത്തിൽ വനം വകുപ്പ് യാതൊരു നടപടിയും എടുക്കാത്തതാണ് ഇപ്പോൾ ഇത്തരം ഒരു ദുരന്തത്തിന് കാരണമായത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മരിച്ച കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടനെ നൽകണമെന്നും കൊലയാളി കടുവയെ ഉടനെ പിടികൂടണം എന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തിന് തുടർന്ന് വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനുകളിൽ വയനാട് വയൽ ലൈഫ് ഗാർഡൻ അരുണിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സംഭവസ്ഥലത്ത് തഹസിൽദാർ എത്തിയിട്ടുണ്ട്. ജില്ലാ കളക്ടറും ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തും എന്നാണ് വിവരം.

ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ