AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather update: നിലവിലെ കാലാവസ്ഥ താൽക്കാലികം, ഇനി വരാൻ പോകുന്നത് തണുപ്പും ചൂടും മഴയുമെല്ലാം കൂടി

Weather Patterns Unstable in Kerala: ഇന്നലെ രാത്രിയിൽ തണുപ്പിനു കുറവുണ്ടായിരുന്നു. എന്നാൽ ഇനി വീണ്ടും തണുപ്പിനു വർധനവിന് ഉണ്ടാകാൻ സാധ്യത ഉള്ളതായും മുന്നറിയിപ്പ് എത്തുന്നു.

Kerala Weather update: നിലവിലെ കാലാവസ്ഥ താൽക്കാലികം, ഇനി വരാൻ പോകുന്നത് തണുപ്പും ചൂടും മഴയുമെല്ലാം കൂടി
പ്രതീകാത്മക ചിത്രം Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 17 Dec 2025 14:19 PM

തിരുവനന്തപുരം: ഇന്നലെയും ഇന്നുമായി കേരളത്തിലെ തെക്കൻ ജില്ലകളിൽ പലയിടങ്ങളിലും നേരിയ മഴ പെയ്തു. പകൽ ചൂടിൽ വലഞ്ഞിരിക്കുമ്പോൾ പെയ്ത മഴ ആശ്വാസമായെങ്കിലും ഇനി വരാൻ പോകുന്നത് മറ്റൊരു തരത്തിലുള്ള കാലാവസ്ഥാ മാറ്റമാണെന്ന് വിദ​ഗ്ധർ പറയുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് അനുസരിച്ച് ഇനി വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഒന്നുമില്ല. എന്നാൽ നിലവിലെ അന്തരീക്ഷ സ്ഥിതി താൽക്കാലികമാണെന്ന് കാലാവസ്ഥാ വിദ​ഗ്ധൻ രാജീവൻ എരിക്കുളം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

Also read – ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിർമാണത്തൊഴിലാളികൾക്ക് ധനസഹായം, ഓഫീസുകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

 

മധ്യ തെക്കൻ ജില്ലകളിൽ ഇന്നലെ മുതലുള്ള മൂടി കെട്ടിയ അന്തരീക്ഷ സ്ഥിതിയും നേരിയ മഴയും ഇന്നും തുടരുമെന്നും കിഴക്കൻ മേഖല കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
നാളെ വീണ്ടും തെളിഞ്ഞ അന്തരീക്ഷ സ്ഥിതി തിരിച്ചു വരുമെന്നും പ്രവചനമുണ്ട്.

ഇന്നലെ രാത്രിയിൽ തണുപ്പിനു കുറവുണ്ടായിരുന്നു. എന്നാൽ ഇനി വീണ്ടും തണുപ്പിനു വർധനവിന് ഉണ്ടാകാൻ സാധ്യത ഉള്ളതായും മുന്നറിയിപ്പ് എത്തുന്നു. അതോടൊപ്പം പകൽ ചൂടും വർദ്ധിച്ചേക്കാം.
എന്നാൽ വെതർമാൻ കേരള പുറത്തു വിട്ട വിവരം അനുസരിച്ച് വെള്ളിയാഴ്‌ച വരെ ഈ കാലാവസ്ഥ തുടരും. രാജ്യത്തുടനീളം മഴയ്‌ക്കൊപ്പം താപനിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ രാജ്യത്ത് ശക്തമായ മഴയും അസ്ഥിരമായ കാലാവസ്ഥയും ഉണ്ടായിരുന്നു.