Kerala Rain Alert: ഇന്ന് മഴയുണ്ടോ? ഞായറാഴ്ച പുറത്തുപോകാന്‍ പ്ലാനിടും മുമ്പ് മുന്നറിയിപ്പ് നോക്കൂ

Kerala Weather Update December 7 Sunday: കേരളത്തിലെ 12 ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.

Kerala Rain Alert: ഇന്ന് മഴയുണ്ടോ? ഞായറാഴ്ച പുറത്തുപോകാന്‍ പ്ലാനിടും മുമ്പ് മുന്നറിയിപ്പ് നോക്കൂ

പ്രതീകാത്മക ചിത്രം

Published: 

07 Dec 2025 | 07:14 AM

തിരുവനന്തപുരം: കാര്യമായ മഴയോ ഇടിയോ മിന്നലോ സമ്മാനിക്കാതെ കേരളത്തില്‍ മഴക്കാലം അവസാനിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കേരളത്തില്‍ ലഭിച്ച മഴയുടെ അളവില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. മഴ പിന്‍വാങ്ങുന്നുവെന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട അറിയിപ്പ് പ്രകാരം വ്യക്തമാകുന്നത്.

കേരളത്തിലെ 12 ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. എങ്കിലും എവിടെയും പ്രത്യേക മുന്നറിയിപ്പുകളൊന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല.

ഡിസംബര്‍ എട്ട് തിങ്കളാഴ്ച അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ദിവസങ്ങള്‍ കൂടുംതോറും മഴ ലഭിക്കുന്ന ജില്ലകളുടെ എണ്ണത്തില്‍ കുറവാണ് സംഭവിക്കുന്നുണ്ട്. ഇത്തവണ മഴ ശക്തമായി ലഭിച്ച വടക്കന്‍ കേരളത്തിലാണ് നേരിയ മഴ പോലുമില്ലാതെ കാലാവസ്ഥ മാറുന്നത്.

മണിക്കൂറുകള്‍ക്ക് മുമ്പ് തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നുവെങ്കിലും ഇവിടങ്ങളില്‍ പറയത്തക്ക മഴ ലഭിച്ചില്ല. മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച ദിവസങ്ങളിലൊന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ ലഭിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Also Read: Kerala Rain alert: മഴ പെയ്യാത്ത ജില്ലയുമുണ്ടേ…. നാളത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇങ്ങനെ

അതേസമയം, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നല്‍ അപകടകാരികളാണ്, അവ മനുഷ്യന്റെയും മൃഗങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം