Operation Numkoor: ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനം ലേലംചെയ്യും, ഹിമാചലില്‍ നമ്പര്‍ എടുത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കും; എന്താണ് ഓപ്പറേഷൻ നുംഖോർ

What Is Operation Numkoor: രാജ്യവ്യാപകമായി നടക്കുന്ന കസ്റ്റംസ് റെയ്ഡിൽ കേരളത്തിൽ 30 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇതോടെ എന്താണ് ഓപ്പറേഷൻ നുംകൂർ എന്നാണ് ഉയരുന്ന ചോദ്യം.

Operation Numkoor: ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനം ലേലംചെയ്യും, ഹിമാചലില്‍ നമ്പര്‍ എടുത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കും; എന്താണ് ഓപ്പറേഷൻ നുംഖോർ

Operation Numkoor

Updated On: 

23 Sep 2025 14:55 PM

ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന് സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടന്നിരുന്നു. ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. രാജ്യവ്യാപകമായി നടക്കുന്ന കസ്റ്റംസ് റെയ്ഡിൽ കേരളത്തിൽ 30 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇതോടെ എന്താണ് ഓപ്പറേഷൻ നുംകൂർ എന്നാണ് ഉയരുന്ന ചോദ്യം.

എന്താണ് ഓപ്പറേഷൻ നുംകൂർ

ഭൂട്ടാൻ പട്ടാളങ്ങൾ മറ്റും ഉപേക്ഷിച്ച വാഹനങ്ങൾ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി എത്തിക്കുന്നതിന്റെ ഭാ​ഗമായി രാജ്യവ്യാപകമായി നടക്കുന്ന അന്വേഷണമാണ് ഓപ്പറേഷൻ നുംകൂർ. ഭൂട്ടാൻ സൈന്യം ലേലം ചെയ്യുന്ന എസ്‌യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ പിന്നീട് ഹിമാചല്‍പ്രദേശില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്യുന്നു. ഇത് പിന്നീട് ഉയർന്ന വിലയ്ക്ക് ആവശ്യക്കാരിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നു. ഇത്തരത്തില്‍ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തിൽ കണ്ടെടുക്കുന്ന വാഹനങ്ങൾ എല്ലാം എല്ലാം കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് സൂചന. ഭൂട്ടാനിൽ നിന്ന് എത്തിക്കുന്ന വാഹനങ്ങൾ കേരളത്തിൽ എത്തിച്ച് രജിസ്‌ട്രേഷന്‍ മാറ്റിയോ എന്നതും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. പഴയ മോഡല്‍ ഡിഫന്‍ഡര്‍ അടക്കമുള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ രാജ്യാതിര്‍ത്തി കടന്ന് എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Also Read:ആഡംബര കാറുകൾ നികുതിവെട്ടിച്ച് എത്തിച്ചു; പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

ഇത്തരത്തിലുള്ള വാഹനങ്ങൾ വാങ്ങുന്നത് കേരളത്തിലെ നടന്മാരും വ്യവസായ പ്രമുഖരുമാണെന്നാണ് വിവരം. ഇന്ത്യയിൽ വിൽക്കാൻ എത്തിക്കുന്ന വാഹനങ്ങൾ നാലിരട്ടി വിലയിലാണ് വിൽക്കുന്നതെന്നാണ് ഇന്റലിജന്‍സ്‌ വിഭാഗം കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ്‌, കസ്റ്റംസ് എന്നീ വിഭാഗങ്ങളാണ് കേസ് അന്വേഷണം നടത്തുന്നത്. ഇങ്ങനെ എത്തുന്ന വാഹനങ്ങള്‍ നികുതി അടച്ചിട്ടുണ്ടോയെന്ന കാര്യമാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.

ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍, വിവിധ എസ്‌യുവികള്‍, ട്രക്കുകള്‍, എന്നിവയും കടത്തികൊണ്ടുവന്ന വാഹനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ എച്ച്പി 52 രജിസ്‌ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും നമ്പര്‍ എടുത്തിട്ടുള്ളത്. അവിടെയുള്ള ആര്‍ടി ഓഫീസില്‍ നിന്നുള്ള എന്‍ഒസി ഉൾപ്പെടെയാണ് കേരളത്തിൽ വാഹനങ്ങൾ എത്തിയിരിക്കുന്നത്. ഇത് പിന്നീട് കേരളത്തിലെത്തി അനായാസം സംസ്ഥാനത്ത് രജിസറ്റർ ചെയ്യാൻ സാധിക്കും.

എന്താണ് നുംകൂർ

പൊതുവെ ആരും കേൾക്കാൻ ഇടയില്ലാത്ത വാക്കാണ് നുംകൂർ. വാഹനം എന്ന് അര്‍ഥം വരുന്ന ഭൂട്ടാനി വാക്കാണ് നുംഖോര്‍.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും