Pilleronam 2025 : പിള്ളേരോണം ഇങ്ങെത്തി…. എന്തെല്ലാം ഒരുക്കണം… എന്തൊക്കെ അറിയണം
പിള്ളേരോണം മുതലുള്ള ദിവസങ്ങളിൽ ആണ് മാമാങ്കം ആരംഭിച്ചിരുന്നത്എന്നും പറയപ്പെടുന്നു. കാലക്രമേണ ഈ ആചാരം വിസ്മരിക്കപ്പെടുകയായിരുന്നു.

Pilleronam
കൊച്ചി: ഓണം എപ്പോഴും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പ്രതീകമാണ്. ഓണക്കാലം എന്ന് പറയുന്നത് തന്നെ സന്തോഷമാണ്. ഓണം വരുന്നത് നോക്കിയിരിക്കുന്ന മലയാളിക്ക് പിള്ളേരോണം എന്ന് പറയുന്നത് ഓണത്തിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങാനുള്ള ഒരു അറിയിപ്പ് കൂടിയാണ്. കർക്കിടകം മുതൽ ആരംഭിക്കുന്ന ഓണപ്പൊലിമകൾ ഇപ്പോഴിതാ പിള്ളേരോണത്തിൽ എത്തി നിൽക്കുന്നു.
എന്താണ് പിള്ളേരോണം
ചിങ്ങമാസത്തിലെ ഓണത്തിന് മുന്നോടിയായി കുട്ടികൾക്കായി ഒരു ഓണം അതാണ് പിള്ളേരോണം. തിരുവിതാംകൂർ ഭാഗത്ത് നിലനിന്നിരുന്ന ഈ ആചാരം കർക്കിടകമാസത്തിലെ തിരുവോണനാളിലാണ് ആഘോഷിച്ചിരുന്നത്. പൂക്കളമോ ഓണക്കോടിയോ ഇല്ലാതെ ഓണത്തെ അനുസ്മരിപ്പിക്കുന്ന സദ്യ ഈ ആഘോഷത്തിന്റെ പ്രധാന സവിശേഷതയാണ്.
Also read – ഇത്തവണ ഹരിത ഓണം, ആഘോഷങ്ങൾ പ്ലാൻ ചെയ്യും മുമ്പ് സർക്കാർ നിർദ്ദേശങ്ങൾ നോക്കൂ
പണ്ടുകാലങ്ങളിൽ പിള്ളേരോണം എന്ന് പറയുന്നത് മലയാളിക്ക് വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമായിരുന്നു. ഓണത്തിന്റെ പ്രാധാന്യം ആചാരവും കുട്ടികളെ മനസ്സിലാക്കുക എന്നതായിരുന്നു ഈ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. മുതിർന്നവർ കുട്ടികൾക്ക് പുതിയ വസ്ത്രങ്ങളും മധുരപലഹാരങ്ങളും നൽകി ഈ ദിവസം ആഘോഷമാക്കിയിരുന്നു.
സാമൂതിരിയും മാമാങ്കവും
സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായയിൽ നടന്നിരുന്ന മാമാങ്കം എല്ലാവർക്കും അറിയാം. ഈ മാമാങ്കത്തിനും പിള്ളേരോ ഓണത്തിനും ഒരു ബന്ധമുണ്ട്. പിള്ളേരോണം മുതലുള്ള ദിവസങ്ങളിൽ ആണ് മാമാങ്കം ആരംഭിച്ചിരുന്നത്എന്നും പറയപ്പെടുന്നു. കാലക്രമേണ ഈ ആചാരം വിസ്മരിക്കപ്പെടുകയായിരുന്നു.