Ustad arrested:19കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ

Usthad Arrested For Kidnapping Case: സംഭവത്തിൽ മകളെ കാണാനില്ലെന്ന് മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസും മന്ത്രവാദിയായ ഉസ്താദിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ വിദ്യാനഗർ പോലീസും കേസെടുത്തിരുന്നു

Ustad arrested:19കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ

Arrest (3)

Published: 

01 Oct 2025 | 08:46 PM

കാസർഗോഡ്: 19കാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ. മന്ത്രവാദിയായ വിദ്യാനഗർ കൊല്ലം കാനയിലെ അബ്ദുൽ റഷീദിനെയും യുവതിയെയും ഹോസ്ദുർഗ് പോലീസ് കർണാടകയിലെ വിരാജ് പേട്ടയിൽ നിന്നാണ് പിടികൂടിയത്. പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് മഹിളാ മന്ദിരത്തിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ മാസം 22നാണ് സംഭവം. കോളേജിലേക്ക് പോയ പെൺകുട്ടിയെ വൈകുന്നേരം ആയിട്ടും കാണാതായതിനെ തുടർന്നാണ് മാതാവ് ഹോസ്ദുർ​ഗ് പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മാതാവിന്റെ അസുഖം ഭേദപ്പെടുത്താൻ എന്ന പേരിൽ മന്ത്രവാദ ചികിത്സയ്ക്ക് വേണ്ടി എത്തിയ ഇയാൾ പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ മകളെ കാണാനില്ലെന്ന് മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസും മന്ത്രവാദിയായ ഉസ്താദിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ വിദ്യാനഗർ പോലീസും കേസെടുത്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനോടുവിലാണ് യുവതി അബ്ദുൽ റഷീദിനൊപ്പം ഉണ്ടെന്ന് കണ്ടെത്തിയത്. കർണാടകയിലെ ചിന്താമണിയിലേക്കാണ് ആദ്യം ഇരുവരും പോയത്. പിന്നീട് ഏർവാടി, പാലക്കാട്, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ കറങ്ങി ഇവർ ഇരിട്ടിയിൽ എത്തി.

ഈ സമയത്ത് പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ഒടുവിൽ അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് ഇരുവരെയും വിരാജ്പേട്ടയിൽ നിന്നും അറസ്റ്റ് ചെയ്യുന്നത്. ഒപ്പം ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. വിരാജ്പേട്ട പെട്രോൾ പമ്പിന് സമീപത്ത് കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. വിശദമായ ചോദ്യം ചെയ്തതിനുശേഷം പെൺകുട്ടിയെ പരവനടുക്കം മഹിളാ മന്ദിരത്തിലേക്ക് മാറ്റി. സ്വന്തം ഇഷ്ടപ്രകാരമാണ് ഉസ്താദിനൊപ്പം പോയത് എന്നാണ് പെൺകുട്ടി നൽകിയ മൊഴി. അതേസമയം മന്ത്രവാദത്തിന്റെ പേരിൽ അബ്ദുൽ റഷീദിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്