Malappuram Asma Death: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ

Malappuram Asma Death Case: ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഇതിനു മുൻപ് അസ്മയുടെ ഭർത്താവ് സിറാജ്ജുദ്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Malappuram Asma Death: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ

Malappuram Asma Death

Updated On: 

10 Apr 2025 10:50 AM

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ അഞ്ചാം പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഇതിനു മുൻപ് അസ്മയുടെ ഭർത്താവ് സിറാജ്ജുദ്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കാൻ മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും ചുമത്തിയാണ് സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. ‌അതേസമയം അസ്മയുടെ മരണത്തിൽ പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പ്രസവ ശേഷം ചികിത്സ നൽകിയിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഇതിനു പുറമെ മരണം അതി ദാരുണമെന്നാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Also Read: ‘ആശുപത്രിയിൽ പോകുന്നത് അസ്മയ്ക്ക് ഇഷ്ടമല്ലെന്ന് സിറാജുദ്ദീൻ പറഞ്ഞിരുന്നു, വലിയ ആത്മവിശ്വാസമായിരുന്നു’; വെളിപ്പെടുത്തി സുഹൃത്ത്

കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലെ പ്രസവത്തിൽ അസ്മ മരിച്ചത്. അഞ്ചാം പ്രസവമായിരുന്നു അസ്മയുടേത്. ഇതിൽ ആദ്യത്തെ രണ്ട് കുട്ടികളെ ആശുപത്രിയിൽ വച്ചും പിന്നീട് ഉണ്ടായ മൂന്ന് കുട്ടികളെ വീട്ടിൽ വച്ചുമാണ് പ്രസവിച്ചത്. വൈകിട്ടോടെ പ്രസവിച്ച അസമ മൂന്ന് മണിക്കൂറോളം വേദന സഹിച്ചാണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. പ്രസവിച്ചതിനു ശേഷം പരിചരണം നൽകിയില്ലെന്നും ഇത് നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

അസ്മയും ഭർത്താവ് സിറാജുദ്ദിനും അക്യൂപഞ്ചർ പഠിച്ചിട്ടുണ്ട്. ഇതിനാൽ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ചായിരുന്നു മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ അസ്മയെ നിര്‍ബന്ധിച്ചതെന്നാണ് പോലീസ് പറയുന്നത്. സിറാജുദ്ദിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഇതിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം.

Related Stories
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
Payyanur Attack: പയ്യന്നൂരിലും അക്രമം: സ്ഥാനാർഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു ആക്രമണം
Cylinder Blast: തിരുവനന്തപുരത്ത് ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 പേരുടെ നില ഗുരുതരം
Kerala Local Body Election 2025: വി വി രാജേഷ് തിരുവനന്തപുരം മേയറാകും? ശ്രീലേഖയക്ക് മറ്റൊരു പദവി.. തിരുവനന്തപുരത്തെ ബിജെപി നീക്കങ്ങൾ ഇങ്ങനെ
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ