Accident Death: നായ കുറുകെ ചാടി അപകടം; പാലക്കാട് ബൈക്ക് യാത്രിക മരിച്ചു

woman Dies in Tragic Accident: സലീനയും മകനും അലന്നല്ലൂരിലുളള ബന്ധു വീട്ടിൽ പോയി തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം നടന്നത്. യാത്രയ്ക്കിടെ ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു.

Accident Death: നായ കുറുകെ ചാടി അപകടം; പാലക്കാട് ബൈക്ക് യാത്രിക മരിച്ചു

Woman Dies In Tragic Accident

Published: 

13 Sep 2025 | 12:15 PM

പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശി സലീനയാണ് (40) മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സലീന. ബൈക്കോടിച്ച സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് പാലക്കാട് അലനെല്ലൂർ സ്കൂൾപടിയിലാണ് അപകടം നടന്നത്. ബൈക്ക് മറിഞ്ഞ് തെറിച്ച് വീണ സലീനയുടെ തലയ്ക്കാണ് പരിക്കേറ്റത്.സലീനയും മകനും അലന്നല്ലൂരിലുളള ബന്ധു വീട്ടിൽ പോയി തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം നടന്നത്. യാത്രയ്ക്കിടെ ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.

Also Read:നിയമസഭാ സമ്മേളനം തിങ്കളാഴ്ച; രാഹുൽ മാങ്കൂട്ടം എത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും

അപകടത്തിൽ ​ഗുരുതര പരിക്കേറ്റ സലീനയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസമായി ഇവിടെ ചികിത്സയിലായിരുന്ന സലീന ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മരണം സംഭവിച്ചത്.

വലിയരീതിയില്‍ തെരുവുനായ ശല്യം ഈ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മുന്‍പും സമാന പരാതികൾ ഉയര്‍ന്നിരുന്നു. വ്യാപാരി വ്യവസായികളും പ്രദേശവാസികളുമുൾപ്പെടെയാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ വേണ്ട നടപടി ഇതുവരെ ഉണ്ടായിട്ടില്ല.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ