Crime News : തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയില്‍; ഇന്‍സ്റ്റഗ്രാം സുഹൃത്തിനായി തിരച്ചില്‍

Kadinamkulam Murder News : രാവിലെ 11.30-ഓടെയാണ്‌ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് രാജീവ്‌ മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നു. രാവിലെ 8.30-ഓടെ ആതിര മകനെ സ്‌കൂളിലേക്ക് പറഞ്ഞയച്ചിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ പൊലീസ് തിരയുന്നുണ്ട്. ആതിരയുടെ സ്‌കൂട്ടറും കാണാനില്ല

Crime News : തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയില്‍; ഇന്‍സ്റ്റഗ്രാം സുഹൃത്തിനായി തിരച്ചില്‍

Representational Image

Published: 

21 Jan 2025 | 03:26 PM

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശിനി ആതിര(30) ആണ് മരിച്ചത്. രാവിലെ 11.30-ഓടെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നു. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരിയായ ഭര്‍ത്താവ് രാജീവ്‌ മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.30-ഓടെ ആതിര മകനെ സ്‌കൂളിലേക്ക് പറഞ്ഞയച്ചിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായി യുവാവിനെ പൊലീസ് തിരയുന്നുണ്ട്. ആതിരയുടെ സ്‌കൂട്ടറും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.

അറുതിയില്ലാത്ത ക്രൂരതകള്‍

അതേസമയം, കണ്ണൂര്‍ നടുവില്‍ വലിയരീക്കമലയില്‍ യുവാവിനെ ബന്ധുവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചപ്പിലിവീട്ടിൽ അനീഷ് (42) ആണ് മരിച്ചത്. അനീഷിന്റെ ബന്ധുവും അയൽവാസിയുമായ ചപ്പിലി പദ്മനാഭൻ (55), മകൻ ജിനൂപ് (25) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രിയാണ് അനീഷ് ബന്ധുവീട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാത്രിയിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കുഞ്ഞിരാമനാണ് അനീഷിന്റെ പിതാവ്. മാതാവ്: ജാനകി. ഭാര്യ: ദീപ. മക്കൾ: അശ്വതി, അർച്ചന.

അതിനിടെ എറണാകുളംമ പട്ടിമറ്റത്ത് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ രണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. ചേലക്കുളം സ്വദേശിനി നിഷയാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഭര്‍ത്താവ് നാസറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read Also : നവജാത ശിശുവിൻ്റെ ശരീരത്തിൽ സൂചി തറച്ചുകയറിയ സംഭവം; ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ കേസ്

കണ്ണൂരിൽ അമ്മയും മകനും മരിച്ച നിലയിൽ

കണ്ണൂരില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാലൂര്‍ നിട്ടാറമ്പിലാണ് സംഭവം നടന്നത്. ഇടുക്കി മറയൂരിൽ കെഎസ്ഇബി ജീവനക്കാരനായ സുമേഷ് പറമ്പൻ(38), അമ്മ നിർമ്മല (66) എന്നിവരാണ് മരിച്ചത്. നിര്‍മ്മലയെ കിടക്കയില്‍ മരിച്ച നിലയിലും, സുമേഷിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 19 മുതല്‍ ഇവരുടെ വീട്ടില്‍ ആളനക്കം ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ പൊലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related Stories
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ