Alappuzha Medical College: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവാനന്തരം ചികിത്സയിലായിരുന്ന യുവതി മരിച്ചു
Woman death in Alappuzha Medical College Hospital: വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്. പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയതിന് പിന്നാലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആലപ്പുഴ: പ്രസവാനന്തരം ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.
ഈ മാസം 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജാരിയത്തിനെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ പ്രസവിച്ചു. ഗുരുതരാവസ്ഥയിൽ ആയതിന് പിന്നാലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
‘ജീവിക്കണമെങ്കിൽ വഴങ്ങിക്കൊടുക്കണം’; ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്
നെയ്യാറ്റിൻകരയിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരായ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഡിസിസി ജറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിൻ തന്നെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. വഴങ്ങിക്കൊടുക്കാതെ തന്നെ അയാൾ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി തന്നെ ലൈംഗികമായി ശല്യപ്പെടുത്തിയെന്നും കുറിപ്പിൽ ആരോപിക്കുന്നു.
മകന് എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. കടബാധ്യതയെക്കുറിച്ചും അത് വീട്ടണമെന്നും കത്തിലുണ്ട്. കട ബാധ്യത തീർക്കാൻ വായ്പയ്ക്ക് വേണ്ടി സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഡിസിസി ജനറൽ സെക്രട്ടറിയായ ജോസ് ഫ്രാങ്ക്ലിനെ വീട്ടമ്മ സമീപിച്ചത്. ഇത് മുതലെടുത്താണ് അയാൾ അവരോട് ലൈംഗികാവശ്യം ഉന്നയിച്ചത്.
വീട്ടമ്മയുടെ ആത്മഹത്യക്ക് പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറിയും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൂടിയായ ജോസ് ഫ്രാങ്ക്ലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇയാൾക്ക് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.