AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningoencephalitis: തമിഴ്നാട്ടിലും കർണാടകയിലുമൊന്നും അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്നില്ല… കാരണം തുറന്നടിച്ച് ഡോ. ഹാരിസ്

Dr Harris Reveals the Reason of Amoebic Meningoencephalitis: കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി," ഡോ. ഹാരിസ് ചിറയ്ക്കൽ ഫേസ്ബുക്കിൽ വിശദീകരിച്ചു.

Amoebic Meningoencephalitis: തമിഴ്നാട്ടിലും കർണാടകയിലുമൊന്നും അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്നില്ല… കാരണം തുറന്നടിച്ച് ഡോ. ഹാരിസ്
Dr Harris About Amoebic DiseaseImage Credit source: social media
aswathy-balachandran
Aswathy Balachandran | Updated On: 19 Oct 2025 16:35 PM

തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) റിപ്പോർട്ട് ചെയ്യപ്പെടുന്നതിൻ്റെ പ്രധാന കാരണം മാലിന്യം വലിച്ചെറിയുന്ന സംസ്കാരമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മുൻ മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ അഭിപ്രായപ്പെട്ടു. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

 

മാലിന്യം വലിച്ചെറിയലാണ് കാരണം

 

കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിൻ്റെ കാരണം കണ്ടെത്താൻ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയുന്നതാണ് രോഗത്തിന് കാരണമെന്നും അദ്ദേഹം കുറിച്ചു.
“കഴിഞ്ഞ 20-30 വർഷങ്ങൾക്കു മുൻ‌പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്.

 

Also read – വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവാനന്തരം ചികിത്സയിലായിരുന്ന യുവതി മരിച്ചു

 

കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി,” ഡോ. ഹാരിസ് ചിറയ്ക്കൽ ഫേസ്ബുക്കിൽ വിശദീകരിച്ചു. എലിപ്പനി, ഡെങ്കിപ്പനി പോലെയുള്ള കൊതുക് പരത്തുന്ന രോഗങ്ങൾ, തെരുവ് നായകളുടെ ശല്യം എന്നിവയെല്ലാം വൃത്തികേടിന്റെ സൂചകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പ്രശ്നം പരിഹരിക്കേണ്ടത് സമൂഹത്തിൻ്റെ മൊത്തത്തിലുള്ള ബാധ്യതയാണ്. അത് പരിഹരിക്കാതെ ഡോക്ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

പോസ്റ്റിന്റെ പൂർണരൂപം

 

അമീബിക് മസ്തിഷ്ക്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെ. കഴിഞ്ഞ 20-30 വർഷങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്.

കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല.