കേരളപ്പിറവി ആഘോഷിച്ച് മലയാളി കൗൺസിൽ; ഐക്യത്തിൻ്റെ സന്ദേശം പങ്കുവെച്ചു
ലോകമെമ്പാടുമുള്ള മലയാളികൾ സോഷ്യൽ മീഡിയ വഴി ആശംസകളും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചു.

Kerala Piravi Wmc 2025
വേൾഡ് മലയാളി കൗൺസിലിൻ്റെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷങ്ങൾ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ റീജിയണുകളും പ്രോവിൻസുകളും വർണ്ണാഭമായ പരിപാടികളാണ് സംഘടിപ്പിച്ചത്. സാംസ്കാരിക പരിപാടികൾ, പരമ്പരാഗത വേഷവിധാനം, വിഭവസമൃദ്ധമായ ഭക്ഷണം എന്നിവയെല്ലാം ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ദിനേഷ് നായർ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് കേരളപ്പിറവിയുടെ ആശംസകൾ നേർന്നു. കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ പ്രതിഞ്ജ ചൊല്ലേണ്ടുന്ന ആവശ്യകതയെ പറ്റിയും അദ്ദേഹം സംസാരിച്ചു.
ലോകമെമ്പാടുമുള്ള മലയാളികൾ സോഷ്യൽ മീഡിയ വഴി ആശംസകളും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചു. കേരളപ്പിറവി എന്നത് കലണ്ടറിലെ ഒരു തീയതി മാത്രമല്ല അത് നമ്മുടെ തനിമയെയും ബന്ധങ്ങളെയും ആഴമായ വൈകാരിക ബന്ധത്തെയും ഓർമ്മിപ്പിക്കുന്നതെന്നായിരുന്നു ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. കേരളത്തനിമയുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് അംഗങ്ങൾ വിവിധ പരിപാടികൾക്കായി എത്തിയത്.
ALSO READ: മലയാള നാടിന് അറുപത്തിയൊമ്പതാം ജന്മദിനം പ്രിയപ്പെട്ടവർക്ക് കേരളപ്പിറവി ആശംസകൾ നേരാം
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു, ഗ്ലോബൽ ട്രഷറർസണ്ണി വേലിയത്ത് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ വിവിധ റീജിയണുകളിലും പ്രോവിൻസുകളിലും നടന്ന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.