മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ് നായർക്ക് ഗുജറാത്ത് പ്രൊവിൻസ് ആദരവ്
സാമൂഹ്യ-സാംസ്കാരിക രംഗത്ത് 30 വർഷത്തിലധികം പ്രവർത്തന പരിചയവുമായാണ് ദിനേശ് നായർ പുതിയ പദവിയിലേക്ക് എത്തുന്നത്
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ദിനേശ് നായർക്ക് ഗുജറാത്ത് പ്രൊവിൻസിൻ്റെ ആദരവ്. ബാങ്കോക്കിൽ നടന്ന ബൈനിയൽ ഗ്ലോബൽ കോൺഫറൻസിലാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. . ദിനേശ് നായരുടെ സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ മുപ്പത് വർഷത്തിലധികം നീണ്ടുനിൽക്കുന്ന സേവന ജീവിതത്തിലെ നിർണായക നേട്ടം കൂടിയാണിത്.
ഗ്ലോബൽ സെക്രട്ടറി ജനറലായിരിക്കുമ്പോൾ, ലോകമെമ്പാടുമുള്ള മലയാളി പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. സമൂഹശക്തീകരണത്തിനും സംഘടനാ വളർച്ചയ്ക്കുമായി ദിനേശ് നായർ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്
സാമൂഹ്യ-സാംസ്കാരിക രംഗത്ത് 30 വർഷത്തിലധികം പ്രവർത്തന പരിചയവുമായാണ് ദിനേശ് നായർ പുതിയ പദവിയിലേക്ക് എത്തുന്നത്. ഈ നിയമനത്തിന് മുൻപ് അദ്ദേഹം നാല് വർഷം മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ജനറലായും അതിനു മുമ്പ് ഗ്ലോബൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ 12 വർഷമായി ഓൾ ഇന്ത്യ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം, നിലവിൽ അസോസിയേഷൻ ഗുജറാത്ത് പ്രസിഡൻ്റാണ്. ആണ്. WMC-യുടെ ഗ്ലോബൽ സെക്രട്ടറി ജനറൽ എന്ന നിലയിൽ, ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളെ ആകർഷിക്കുന്ന നിരവധി സംരംഭങ്ങൾ