AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi: ‘എയിംസ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല, അങ്ങനെ തെളിയിച്ചാൽ രാജിവയ്ക്കാം’; സുരേഷ് ​ഗോപി

Suresh Gopi Denies AIIMS Tamil Nadu Claim: എവിടെ എയിംസ് വന്നാലും കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകണം. എയിംസ് കേരളത്തിൽ വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വരുമെന്നും സുരേഷ് ​ഗോ​പി പറഞ്ഞു.

Suresh Gopi: ‘എയിംസ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല, അങ്ങനെ തെളിയിച്ചാൽ രാജിവയ്ക്കാം’; സുരേഷ് ​ഗോപി
Suresh GopiImage Credit source: PTI
sarika-kp
Sarika KP | Published: 30 Sep 2025 11:22 AM

തൊടുപുഴ: എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. എയിംസ് വേണമെന്നാണ് 2015 മുതൽ എടുത്ത നിലപാടെന്നും അത് ആവർത്തിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കി ജില്ലയിലെ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ആ നിലപാട് മാറ്റാൻ കഴിയില്ല. എയിംസ് ആലപ്പുഴയിൽ തന്നെ വേണമെന്നും ഇത് പത്ത് വർഷമായി പറയുന്ന ആവശ്യമാണ്. ആലപ്പുഴയില്‍ അല്ലെങ്കിൽ തൃശൂരിൽ എയിംസ് വേണം. തൃശൂരിൽ എയിംസ് തരില്ലെന്ന് പറയുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ദുഷ്ടലാക്കാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. എവിടെയോ സ്ഥലം വാങ്ങിച്ചിട്ട് അവിടെ എയിംസ് തുടങ്ങാം എന്നു പറയാൻ കേരള സർക്കാരിനു കഴിയില്ല. എവിടെ എയിംസ് വന്നാലും കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകണം. എയിംസ് കേരളത്തിൽ വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വരുമെന്നും സുരേഷ് ​ഗോ​പി പറഞ്ഞു.

Also Read:രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി; ബിജെപി നേതാവ് പ്രിൻ്റു മഹാദേവിനെതിരെ കേസ്

അതേസമയം തൃശൂരിലെ കള്ളവോട്ട് ആരോപണങ്ങളെ സംബന്ധിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് വിജയിച്ചവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നാണ് സുരേഷ് ​ഗോപി പറയുന്നത്. 25 വര്‍ഷം മുന്‍പ് മരിച്ചവരെ കൊണ്ടുപോലും വോട്ട് ചെയ്യിച്ചവരാണ് ഇത്രയും കാലം നിങ്ങളെ വഹിച്ചത്. അവരാണ് തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

കലുങ്ക് സദസ്സിന്റെ ഉദ്ദേശ്യം തെരഞ്ഞെടുപ്പ് അല്ലെന്നും എന്നിട്ടും ഈ സംഗമത്തെ അവര്‍ ഭയപ്പെടുന്നത് എന്തുകൊണ്ടെന്നും സുരേഷ് ​ഗോപി ചോദിക്കുന്നു. ഇനിയും കലുങ്ക് സദസ്സ് തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.ഇടുക്കി ജില്ലയിലെ എട്ട് പഞ്ചായത്തിലെങ്കിലും താൻ വരണമെന്നാണ് ജനങ്ങൾ പറയുന്നത്. ബിജെപി സ്വാധീനമുള്ള തിരുവനന്തപുരത്തോ പാലക്കാട്ടോ അല്ല താൻ വിജയിച്ചതെന്നും തൃശൂരിലാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

രാഷ്ട്രീയ സേവകൻ എന്ന നിലയിൽ പൂർണനാണെന്ന് പറയുന്നില്ല. എന്നാൽ തനിക്ക് പറ്റുന്നതെല്ലാം ചെയ്തു തരാമെന്ന് തൃശൂര്‍ക്കാര്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. മറ്റ് എംപിയേക്കാൾ തൃശൂരിൽ വികസനം കൊണ്ടുവരും. കെ കരുണാകരനും ഒ രാജഗോപാലും കേരളത്തെ അനുഗ്രഹിച്ച പോലെ ഒരു രാഷ്ട്രീയക്കാരനും ഭരണത്തിലെത്തിയിട്ട് പ്രവര്‍ത്തിച്ചിട്ടില്ല. കരുണാകരൻ സാർ തന്റെ രാഷ്ട്രീയക്കാരനല്ലെന്നും എന്നാൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ കാണാതിരിക്കരുത്.