സുഹൃത്തുക്കൾ തമ്മിൽ തർക്കം; തിരൂരിൽ യുവാവിനെ കുത്തിക്കൊന്നു
Young Man Stabbed To Death: തുഫൈലിന്റെ വയറിന്റെ വലുതുഭാഗത്താണ് കുത്തേറ്റത്. ഉടൻ തന്നെ സഹോദരിയും നാട്ടുകാരും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം: മലപ്പുറം തിരൂരിൽ യുവാവിനെ കുത്തിക്കൊന്നു. കാട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകൻ തുഫൈൽ (26) ആണ് കൊല്ലപ്പെട്ടത്. തിരുർ വാടിക്കലിലാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് വിവരം.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വാഹനത്തിന്റെ താക്കോൽ സംബന്ധിച്ച് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തുഫൈലിന്റെ വയറിന്റെ വലുതുഭാഗത്താണ് കുത്തേറ്റത്. ഉടൻ തന്നെ സഹോദരിയും നാട്ടുകാരും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read:കൊച്ചി മെട്രോ ട്രാക്കിൽ നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു
സംഭവത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് തുഫൈലിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇതിനു ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. തുഫൈലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം കാട്ടിലപ്പള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും. സഹോദരങ്ങൾ: സഫീന, അഫ്സൽ, ഫാസിൽ.