Karipur MDMA Seized: കരിപ്പൂരിൽ 1.58 കോടിയുടെ MDMAയുമായി യുവാവ് പിടിയിൽ; ഫോൺ പുറത്തേക്കെറിഞ്ഞ പോലീസുകാരനും കസ്റ്റഡിയിൽ

Karipur MDMA Seized: ലഹരി കടത്താൻ ഇയാൾക്ക് സഹായം ചെയ്തു എന്ന് സംശയത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ് വളഞ്ഞു കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം പെരിന്തൽമണ്ണ സ്വദേശിയായ ഹാരിസ് (40) നെയാണ് 1.58 കൊടി വില വരുന്ന എംഡിഎംഎയുമായി ഇന്റലിജെന്റ ഡിപ്പാർട്ട്മെന്റ് പിടികൂടിയത്......

Karipur MDMA Seized: കരിപ്പൂരിൽ 1.58 കോടിയുടെ MDMAയുമായി യുവാവ് പിടിയിൽ; ഫോൺ പുറത്തേക്കെറിഞ്ഞ പോലീസുകാരനും കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 20 Apr 2026 | 09:47 PM

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. രണ്ട് കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് യുവാവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി. അതേസമയം ലഹരി കടത്താൻ ഇയാൾക്ക് സഹായം ചെയ്തു എന്ന സംശയത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ് വളഞ്ഞു കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം പെരിന്തൽമണ്ണ സ്വദേശിയായ ഹാരിസ് (40) നെയാണ് 1.58 കൊടി വില വരുന്ന എംഡിഎംഎയുമായി ഇന്റലിജെന്റ ഡിപ്പാർട്ട്മെന്റ് പിടികൂടിയത്. ബാഗിനുള്ളിലെ ചോക്ലേറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി കടത്താൻ ശ്രമിച്ചത്. മസ്കറ്റിൽ നിന്ന് ഒമാൻ വിമാനത്താവളത്തിൽ ആണ് ഇയാൾ എത്തിയത്. അതേസമയം ലഹരി കടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവരം ലഭിച്ച കണ്ണൂർ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി കരിപ്പൂരിൽ എത്തിയിരുന്നു.

ALSO READ:കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ ലൈംഗികാതിക്രമ കേസ്

നാടകീയമായാണ് പ്രതികളെ പിടികൂടിയത്. ഒരു സംഘം ഉദ്യോഗസ്ഥർ യാത്രക്കാരെന്ന വ്യാജേന കസ്റ്റംസ് ഹാളിൽ കടന്ന് യാത്രക്കാരെ നിരീക്ഷിച്ചു. രണ്ടാമത്തെ സംഘം വിമാനത്താവളത്തിന് പുറത്ത് ഹാരിസിനെ കാത്തുനിന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണ് പരിശോധിച്ചതിൽ നിന്നുമാണ് കരിപ്പൂർ സ്റ്റേഷനിലെ ഒരു പോലീസുകാരന്റെ ഫോണിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും സന്ദേശം അയച്ചതിന്റെ തെളിവുകൾ ലഭിച്ചത്.

ഇതിന് പിന്നാലെയാണ് പുറത്തു കാത്തിരുന്ന ഉദ്യോഗസ്ഥരുടെ സംഘം പോലീസ് ഉദ്യോഗസ്ഥനെയും വളഞ്ഞു കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്തതിനുശേഷം പോലീസ് ഉദ്യോഗസ്ഥനെ നോട്ടീസ് നൽകി വിട്ടയച്ചതായാണ് സൂചന. അതേസമയം ലഹരിക്കടത്ത് സംഘങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഡി ആർ ഐ വിഭാഗത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു.

കോഴിക്കോട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎം എ പിടികൂടി

കഴിഞ്ഞ ദിവസം കോഴിക്കോട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. അപകടത്തിൽപ്പെട്ട കാറിൽ നിന്നും 2.84 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. കാർ ഓടിച്ചിരുന്നത് 24 വയസ്സുകാരനായ പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി മനുവിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം പരിക്കേറ്റു കിടന്ന മനുവിനെ ആശുപത്രിയിൽ എത്തിച്ച യുവാവിന് മനുവിന്റെ സുഹൃത്തുക്കളിൽ നിന്നും ക്രൂരമർദ്ദനം. സംഭവത്തിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ