AP Abdullakkutty: രാഹുൽ ഗാന്ധിയെ ഭീകരവാദികൾക്കൊപ്പമാക്കി ഫേസ്ബുക്ക് പോസ്റ്റ്; അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി

Complaint Against Ap Abdullakutty: എപി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. രാഹുൽ ഗാന്ധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിലാണ് പരാതി.

AP Abdullakkutty: രാഹുൽ ഗാന്ധിയെ ഭീകരവാദികൾക്കൊപ്പമാക്കി ഫേസ്ബുക്ക് പോസ്റ്റ്; അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി

എപി അബ്ദുള്ളക്കുട്ടി

Published: 

28 Dec 2025 | 05:37 PM

രാഹുൽ ഗാന്ധിയെ ഭീകരവാദികൾക്കൊപ്പമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അനുതാജാണ് ഡിജിപിയ്ക്ക് പരാതിനൽകിയത്. അബ്ദുള്ളക്കുട്ടിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് അനുതാജിൻ്റെ ആവശ്യം.

ഭീകരവാദികളായ ഹാഫിസ് സയീദ്, മസൂദ് അസർ എന്നിവർക്കൊപ്പം ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസും അടങ്ങുന്ന ചിത്രത്തിനൊപ്പമാണ് എപി അബ്ദുള്ളക്കുട്ടി രാഹുൽ ഗാന്ധിയുടെ ചിത്രവും പോസ്റ്റ് ചെയ്തത്. ഇതിൽ ആരാണ് ഇന്ന് ഇന്ത്യയ്ക്ക് ഏറ്റവും അപകടകാരിയായ വ്യക്തി എന്ന അടിക്കുറിപ്പോടെയായിരുന്നു തൻ്റെ ഫേസ്ബുക്ക് പേജിൽ അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. ഈ പോസ്റ്റിനെതിരെയാണ് യൂത്ത് കോൺഗ്രസ് പരാതിനൽകിയത്.

ഭരണഘടനാപരമായ പദവിയുള്ള പ്രതിപക്ഷനേതാവിനെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്നു എന്ന് അനുതാജ് തൻ്റെ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം പ്രചാരണങ്ങൾ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണ്. ഇതിലൂടെ സാമൂഹിക സൗഹാർദ്ദം തകർക്കപ്പെടുകയാണ്. മതവിദ്വേഷവും മതവിഭജനവും വളർത്തുകയും തീവ്രവാദ ചിന്തകൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന പോസ്റ്റാണ് ഇത്. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിൻ്റെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് ഇത്. ഇതിനെതിരെ കർശനമായ നിയമനടപടി അനിവാര്യമാണ്. ഭരണഘടനയും നിയമവും സംരക്ഷിക്കപ്പെടണമെന്നും പരാതിയിൽ യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു.

Also Read: Vande Bharat: മൂന്ന് നഗരങ്ങൾ ഒരു കുടക്കീഴിൽ ഒരു ട്രെയിനിൽ; കേരള വന്ദേഭാരതിന് സുവർണകാലം

സിപിഎമ്മിലൂടെയാണ് എപി അബ്ദുള്ളക്കുട്ടി രാഷ്ട്രീയജീവിതം ആരംഭിച്ചത്. 1999ൽ കണ്ണൂരിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ പ്രകീർത്തിച്ചതിന് പിന്നാലെ 2009ൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീട് കോൺഗ്രസിൽ ചേർന്ന അബ്ദുള്ളക്കുട്ടി തുടരെ രണ്ട് തവണ കണ്ണൂരിൽ നിന്ന് വിജയിച്ച് കോക്സഭയിലെത്തി. 2019ൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കി. ഇതോടെയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.

അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫോണിൽ സൗണ്ട് കുറവാണോ? ഈ ട്രിക്ക് ചെയ്താൽ മതി
2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ ഇതാ...
രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍
മിടുമിടുക്കന്‍; പാഞ്ഞടുത്ത തെരുവുനായ്ക്കളെ സധൈര്യത്തോടെ നേരിട്ട് ഒരു കുട്ടി
'ഞാന്‍ എന്റെ അച്ഛന്റെ അടുത്തേക്ക് പൊക്കോട്ടെ സിഐഎസ്എഫ് മാമാ'; ഹൃദയം കവരുന്ന ദൃശ്യങ്ങള്‍
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ