Mukesh Resignation: മുകേഷിൻ്റെ രാജി; കൊല്ലത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Youth Congress March: പോലീസും പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് നിരവധി പേർക്ക് പരിക്കേറ്റിരിക്കുന്നത്. പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പോലീസുകാർക്കും പരിക്കുണ്ട്. പ്രതിഷേധക്കാർ ബാരിക്കേഡ് ചാടി കടന്നതോടെയാണ് പോലീസ് ഇടപെടലുണ്ടായത്.

Mukesh Resignation: മുകേഷിൻ്റെ രാജി; കൊല്ലത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

ACTOR MUKESH.

Published: 

31 Aug 2024 | 03:19 PM

കൊല്ലം: ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് (Mukesh Resignation) പ്രതിഷേധം ശക്തം. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്തെ മുകേഷിൻ്റെ ഓഫീസിലേക്ക് (kollam mla office) യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ (youth congress march) സംഘർഷം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രതിഷേധ മാർച്ചിനിടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

ഇതിന് പിന്നാലെ പോലീസ് ലാത്തി ചാർജ് നടത്തി. പോലീസും പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് നിരവധി പേർക്ക് പരിക്കേറ്റിരിക്കുന്നത്. പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പോലീസുകാർക്കും പരിക്കുണ്ട്. പ്രതിഷേധക്കാർ ബാരിക്കേഡ് ചാടി കടന്നതോടെയാണ് പോലീസ് ഇടപെടലുണ്ടായത്. പ്രദേശത്ത് ഏറെ നേരം സംഘർഷവസ്ഥ തുടർന്നു.

കഴിഞ്ഞ ദിവസങ്ങളിലും കൊല്ലത്തെ എംഎൽഎ ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകൾ മാർച്ച് നടത്തിയിരുന്നു. അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. സംസ്ഥാന സമിതിയിൽ ഉൾപ്പെട്ട കൊല്ലത്തെ നേതാക്കളുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് നേതൃത്വമെത്തിയതെന്നാണ് റിപ്പോർട്ട്.

ALSO READ: മുകേഷിനെ ‘കെെ’വിടാതെ സിപിഎം; രാജിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സമിതി

പരസ്യ പ്രതികരണത്തിന് നിൽക്കരുതെന്നും മുകേഷിന് സംസ്ഥാന സമിതി നിർദേശം നൽകിയിട്ടുണ്ട്. ലൈംഗിക ആരോപണങ്ങളിൽ എംഎൽഎ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേർന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. എന്നാൽ മാറി നിന്നുകൊണ്ട് മുകേഷ് അന്വേഷണത്തെ നേരിടണമെന്നും ഒരു വിഭാ​ഗം അഭിപ്രായമുയർത്തിയിട്ടുണ്ട്.

അതേസമയം, പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് സംഭവത്തിൽ മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നത്. നടി അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിരുന്നു.

കേസിൽ പ്രത്യേക അന്വേഷണ സംഘത്തോട് സഹകരിക്കാതെയുള്ള നിലപാടാണ് നിലവിൽ മുകേഷ് എംഎൽഎയുടേത്. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോൽ മുകേഷ് കൈമാറിയിട്ടില്ല. ഇന്നലെ വൈകിട്ട് വില്ലയിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണ സംഘം തിരികെ മടങ്ങിപ്പോകുകയാണുണ്ടായത്.

കഴിഞ്ഞ 26ാം തീയതിയാണ് മുകേഷടക്കം ഏഴ് പേർക്കെതിരെ ലെെം​ഗികാരോപണവുമായി കൊച്ചി സ്വദേശിയായ നടി രം​ഗത്തെത്തിയത്. പിന്നീട് നടി ഇമെയിൽ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. കേസെടുത്ത അന്വേഷണ സംഘം നടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ നടി മൊഴി നൽകിയത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ അമ്മയിൽ അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്നും മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍